കർണാടകയിലെ മണ്ണിടിച്ചിലിൽ കാണാതായ അർജുന്റെ ബന്ധുക്കളെ ജില്ലാ കളക്ടർ സന്ദർശിച്ചു
![]()

![]()
കോഴിക്കോട്: കർണാടകയിലെ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് കണ്ണാടിക്കൽ സ്വദേശി അർജുന്റെ വീട്ടിലെത്തി ജില്ലാ കലക്ടർ സ്നേഹിൽ കുമാർ സിംഗ് ബന്ധുക്കളെ കണ്ടു.
വിഷയത്തിൽ സംസ്ഥാന സർക്കാർ ഇതുവരെ സ്വീകരിച്ച നടപടികൾ ഔദ്യോഗിക രേഖയായി കളക്ടർ ബന്ധുക്കൾക്ക് കൈമാറി.
നിലവിൽ തെരച്ചിലിന്റെ അവസ്ഥയും മറ്റു കാര്യങ്ങളും അർജുന്റെ അമ്മ ഷീല വിശദീകരിച്ചു. അർജുന്റെ പിതാവ് പ്രേമൻ, ഭാര്യ കൃഷ്ണപ്രിയ എന്നിവരും ഉണ്ടായിരുന്നു.
ഡെപ്യൂട്ടി കളക്ടർ എസ് സജീദും (ദുരന്തനിവാരണം) കളക്ടർക്ക് ഒപ്പമുണ്ടായിരുന്നു.
![]()

![]()

![]()

![]()

![]()

![]()

![]()

