ക്യാംപസുകളിലൂടെയുള്ള ടാൽറോപിന്റെ വനിതാ വിപ്ലവം കൊയിലാണ്ടി നിയോജക മണ്ഡലത്തിൽ ചേലിയ ഇലാഹിയ കോളേജിൽ തുടക്കം കുറിച്ചു
Empower Her! – Shaping Tommorrow’s Leaders, Today
ക്യാംപസുകളിലൂടെയുള്ള ടാൽറോപിന്റെ വനിതാ വിപ്ലവം കൊയിലാണ്ടി നിയോജക മണ്ഡലത്തിൽ ചേലിയ ഇലാഹിയ കോളേജിൽ തുടക്കം കുറിച്ചു.
കഴിവും സ്വപ്നങ്ങളും സംരംഭക മോഹങ്ങളുമുള്ള വനിതകളെ കണ്ടെത്തുന്നതിന്, അവർക്ക് സൗജന്യ പരിശീലനം നൽകി സ്വപ്നങ്ങൾ യാഥാർഥ്യമാക്കാൻ സഹായിക്കുന്നതിന് രൂപം നൽകിയ ടാൽറോപിന്റെ വുമൺസ് എംപവർമെൻറ് മിഷനാണ് ദ.ഫെമ്മേ.
ദ.ഫെമ്മേ കോളേജ് ക്യാംപസുകൾ കേന്ദ്രീകരിച്ച് നടത്തുന്നൊരു ഇനീഷ്യേറ്റീവ് ആണ്
Empower Her! – Shaping Tommorrow’s Leaders, Today എന്ന ഇനീഷ്യേറ്റീവ്.
ഈ ഒരു ഇനീഷ്യെറ്റിവിന്റെ ലോഞ്ച് വനിതാ ദിനത്തിൽ മുതിർന്ന വനിതാ മാധ്യമപ്രവർത്തകരും ടാൽറോപിന്റെ വനിതകളായ ഡയറക്ടർമാരും ചേർന്ന് റിപ്പോർട്ടർ ടി.വി യിലൂടെ തത്സമയം നിർവഹിച്ചിരുന്നു.
വനിതകൾക്ക് ടെക്നേളജി ഡ്രിവൺ വേൾഡിലേക്ക് ഉറച്ച ചുവടുകൾ വെക്കുന്നതിനുള്ള അവസരങ്ങൾ തുറന്നിടാനും സ്വപ്ന കരിയർ സ്വന്തമാക്കുന്നതിനും കരുത്തുറ്റ സംരംഭക വനിതകളെ വാർത്തെടുക്കുന്നതിനുമാണ് ഈ ഒരു ഇനീഷ്യേറ്റീവ് ലക്ഷ്യമിടുന്നത്.
കേരളത്തിലെ ഓരോ നിയോജക മണ്ഡലത്തിലും ഓരോ കോളേജുകളെ തിരഞ്ഞെടുത്ത് അവിടെയുള്ള പെൺകുട്ടികളെ കേന്ദ്രീകരിച്ച് കൊണ്ടാണ് ടാൽറോപ്പ് ഇത്തരത്തിലൊരു പ്രൊജക്ട് മുന്നോട്ട് കൊണ്ട് പോവുന്നത്.
കൊയിലാണ്ടി നിയോജക മണ്ഡലത്തിൽ ചെങ്ങോട്ട്കാവ് ഇലാഹിയ കോളേജിൽ ഈ പദ്ധതിയുടെ പ്രവർത്തനങ്ങൾ തുടക്കം കുറിച്ചു.
കോളേജ് പ്രിൻസിപ്പാൾ ഡോ: മുഹമ്മദ് ബഷീർ പരിപാടി ഉദ്ഘാടനം നിർവഹിച്ചു. ടാൽറോപ്പിൻ്റെ ബിസിനസ് ഡെവലമെൻ്റ് മാനേജർമാരായ മുഹമ്മദ് മുനീബ് , സഹദ് ജമാൽ , മുഹമ്മദ് ഷാദിൻ , മുഹമ്മദ് ബിലാൽ എന്നിവർ പദ്ധതി വിശദീകരിച്ചു . സ്റ്റാഫ് അഡൈയ്സർ ആസിഫ് കലാം , വിമൺ സെൽ കോർഡിനേറ്റർ നജ്മ , ഐ ടി സെൽ കോർഡിനേറ്റർ അഞ്ജലി, അൻസിൽ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.