ലോക ഹെപ്പറ്റൈറ്റിസ് ദിനം ജില്ലാതല ഉദ്ഘാടനം
![]()

![]()
ജില്ലാ ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ മേലടി ബ്ലോക്ക് പഞ്ചായത്ത്, മേലടി സാമൂഹികാരോഗ്യ കേന്ദ്രം എന്നിവരുടെ സഹകരണത്തോടെ ലോക ഹെപ്പറ്റൈറ്റിസ് (മഞ്ഞപ്പിത്തം) ദിനത്തിന്റെ ജില്ലാതല ഉദ്ഘാടനം മേലടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് ചങ്ങാടത്ത് നിർവഹിച്ചു. ആരോഗ്യ വകുപ്പിന്റെ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ പൊതുജനാരോഗ്യ സംരക്ഷണത്തിന് ഏറെ സഹായകരമായിട്ടുണ്ടെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഭിപ്രായപ്പെട്ടു.
മേലടി സാമൂഹികാരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോ. വീണ വി എം അധ്യക്ഷത വഹിച്ചു.
മഞ്ഞപ്പിത്തത്തിന്റെ വകഭേദങ്ങളും പകര്‍ച്ചാ രീതികളും തിരിച്ചറിഞ്ഞ്, രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തേണ്ടതിന്റേയും ആവശ്യമായ സമയത്ത് ശാസ്ത്രീയമായ ചികിത്സ തേടേണ്ടതിന്റെയും പ്രാധാന്യം ജില്ലാ ആരോഗ്യ വകുപ്പ് ജൂനിയര്‍ അഡ്മിനിസ്‌ട്രേറ്റീവ് മെഡിക്കല്‍ ഓഫീസര്‍ ഡോ. മേരി ജ്യോതി വില്‍സണ്‍ പറഞ്ഞു. പൊതുജനാരോഗ്യ നിയമം വഴി മഞ്ഞപ്പിത്തത്തെയും മറ്റു സാംക്രമിക രോഗങ്ങളെയും പ്രതിരോധിക്കാനാകുമെന്ന് കൊടുവള്ളി സാമൂഹികാരോഗ്യ കേന്ദ്രം ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പ്രസാദ് പുതിയോട്ടില്‍ നയിച്ച സെഷനിൽ ചൂണ്ടിക്കാട്ടി.
ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ മഞ്ഞക്കുളം നാരായണന്‍, ജില്ലാ ആരോഗ്യ വകുപ്പ് ഡെപ്യൂട്ടി എജുക്കേഷന്‍ ആന്റ് മീഡിയ ഓഫീസര്‍മാരായ ഷാലിമ ടി, ഡോ. മുഹസിന്‍ കെ ടി, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ ഷീന, പ്രകാശന്‍, ദിനേശന്‍, ശ്രീജിത്, എന്നിവര്‍ സംസാരിച്ചു.
![]()

![]()

![]()

![]()

![]()

![]()

![]()
