കീഴരിയൂര്‍ പ്രാഥമികാരോഗ്യകേന്ദ്രത്തിനു മുന്നില്‍ കോണ്‍ഗ്രസ് വാര്‍ഡ് കമ്മിറ്റി ധര്‍ണ്ണ സംഘടിപ്പിച്ചു
![]()

![]()
കൊയിലാണ്ടി: കീഴരിയൂര്‍ ഗ്രാമ പഞ്ചായത്ത് ഭരണസമിതി അനാസ്ഥയ്‌ക്കെതിരെ അഞ്ചാം വാര്‍ഡ് കോണ്‍ഗ്രസ് കമ്മിറ്റി പ്രാഥമികാരോഗ്യ കേന്ദ്രത്തിനു മുന്നില്‍ സംഘടിപ്പിച്ച ധര്‍ണ്ണ മേപ്പയൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് കെ. പി. രാമചന്ദ്രന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു.
ആശുപത്രിയില്‍ കുടിവെള്ളം എത്തിക്കുക, ഒ പി പ്രവര്‍ത്തനം ആറുമണിവരെ തുടരുക, ലാബ് അനുബന്ധ സംവിധാനങ്ങള്‍ക്ക് ഇന്‍വെര്‍ട്ടര്‍ സൗകര്യം ഒരുക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ധര്‍ണ്ണ സംഘടിപ്പിച്ചത്.
കുറുമയില്‍ ബാബു മാസ്റ്റര്‍ അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് ഇടത്തില്‍ ശിവന്‍, ബി. ഉണ്ണികൃഷ്ണന്‍, കെ. കെ. ദാസന്‍ ഗ്രാമ പഞ്ചായത്ത് മെമ്പര്‍ ജലജ ടീച്ചര്‍, ഇ. രാമചന്ദ്രന്‍, നെല്ലാടി ശിവാനന്ദന്‍, ഒ. കെ. കുമാരന്‍, കെ. കെ. വിജയന്‍, കെ. വിശ്വനാഥന്‍, കെ. പി. മാധവന്‍, പി. ടി. ഷാജി എന്നിവര്‍ സംസാരിച്ചു.
![]()

![]()

![]()

![]()

![]()

![]()

![]()

