കൊയിലാണ്ടിയില്‍ നിന്നും മത്സ്യബന്ധനത്തിനു പോയ തോണി മറഞ്ഞ് അപകടം മൂന്ന് പേരെ രക്ഷപ്പെടുത്തി
കൊയിലാണ്ടി: കൊയിലാണ്ടിയില്‍ നിന്നും മത്സ്യബന്ധനത്തിനു പോയ തോണി മറഞ്ഞ് അപകടം മൂന്ന് പേരെ രക്ഷപ്പെടുത്തി, റാഹത്ത് വള്ളമാണ് ശക്തമായ കാറ്റിലും മഴയിലും പെട്ടു മറിഞ്ഞത്. ഹാര്‍ബറിന് തെക്കു പടിഞ്ഞാറ് ഭാഗത്താണ് സംഭവം. മത്സ്യ തൊഴിലാളികളായ അഹമ്മദ്, റസാഖ്, ഹംസകോയ എന്നിവരെ മറ്റു വഞ്ചിക്കാരുടെ സഹായത്തോടെ കരയ്‌ക്കെത്തിച്ചു.
മറിഞ്ഞ തോണിയെ കെട്ടി വലിച്ച് കരയ്ക്ക് എത്തിച്ചു. ഫിഷറീസ് അസി. ഡയറക്ടര്‍ സുനീറിന്റെ മേല്‍നേട്ടത്തിലാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. മറൈയ്ന്‍ എന്‍ഫോഴ്‌സ് ASI നൗഫല്‍, എലത്തൂര്‍ കോസ്റ്റല്‍ പോലീസ് സ്റ്റേഷന്‍ റെസ്‌ക്യൂ ഗാര്‍ഡ്മാരായ അഭിഷേക്, അമര്‍നാഥ് എന്നിവര്‍ നേതൃത്വം നല്‍കി.
അപകടത്തില്‍ ആര്‍ക്കും പരിക്കൊന്നുമില്ല. രാവിലെ 10.30 ഓടെ ഹാര്‍ബറില്‍ തിരിച്ചെത്തിച്ചു. കാലാവസ്ഥ മുന്നറിയിപ്പ് അവഗണിച്ച് കൊണ്ടും മതിയായ സുരക്ഷാ സാമഗ്രഹികള്‍ ഇല്ലാതെയും മത്സ്യബന്ധനത്തില്‍ ഏര്‍പ്പെടരുത് എന്ന് ഫിഷറീസ് അസി. ഡയറക്ടര്‍ അറിയിച്ചു.