Wednesday, March 18, 2026

Primeedition

Real news on-time

കൊല്ലം അനന്തപുരം മഹാവിഷ്ണു ക്ഷേത്രത്തിലെ നാലമ്പല നവീകരണ പ്രവൃത്തിയുടെ ഫണ്ട് സമാഹരണം ഉദ്ഘാടനം ചെയ്തു

കൊയിലാണ്ടി: കൊല്ലം അനന്തപുരം മഹാവിഷ്ണു ക്ഷേത്രത്തിലെ നാലമ്പല നവീകരണ പ്രവൃത്തിയുടെ ഫണ്ട് സമാഹരണം ഉദ്ഘാടനം ചെയ്തു. ക്ഷേത്രങ്ങൾ അറിവു പകരാനുള്ള ഉറവിടമാണെന്നും ഇത്തരം ക്ഷേത്ര സങ്കേതങ്ങൾ ജനങ്ങക്ക് ഉപകാരപ്രദമാണെന്നും ബ്രഹ്മശ്രീ മേപ്പള്ളി മന ഉണ്ണിക്കൃഷ്ണൻ അടി തിരിപ്പാട് പറഞ്ഞു. ആനന്തപുരം മഹാവിഷ്ണു ക്ഷേത്രം നാലമ്പല നവീകരണത്തിൻ്റെ ഫണ്ട് സമാഹരണം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ക്ഷേത്രം തന്ത്രി.

നവീകരണ കമ്മിറ്റി ചെയർമാൻ ഇ. എസ്. രാജൻ്റെ അദ്ധ്യക്ഷത വഹിച്ചു. ക്ഷേത്രം രക്ഷാധികാരികളായ ഇളയടത്ത് വേണുഗോപാൽ, പാതിരിക്കാട് മുരളീധരൻ, വാർഡ് കൗൺസിലർ  ടി. മനോഹരി, കമ്മിറ്റി വൈസ് ചെയർമാൻ മാരായ അഡ്വ. ടി. കെ. രാധാകൃഷ്ണൻ, ശിവദാസൻ പനിച്ചിക്കുന്ന്, വി. വി. സുധാകരൻ, കെ. ചിന്നൻ നായർ, സി. ഉണ്ണികൃഷ്ണൻ, ഹരി കണ്ടോത്ത്, പി. എം. ബി. നടേരി, എൻ .എം. വിജയൻ, ഇന്ദിര, കൺവീനർ ബാലകൃഷ്ണൻ പണ്ടാരക്കണ്ടി, ലീല കോറു വീട്ടിൽ എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!