പൂക്കാട് കലാലയം ടി. പി. ദാമോദരന്‍ മാസ്റ്റര്‍ സ്മാരക പുരസ്‌കാരം സമര്‍പ്പിച്ചു
ചേമഞ്ചേരി: പൂക്കാട് കലാലയത്തിന്റെ ആദ്യകാല സാരഥികളിലൊരാളും കലാസാംസ്‌കാരിക പ്രവര്‍ത്തകനുമായ ടി. പി. ദാമോദരന്‍ മാസ്റ്ററെ പൂക്കാട് കലാലയം അനുസ്മരിച്ചു. 2024 ജൂലായ് 27ന് പൂക്കാട് കലാലയം ഹാളില്‍ അനുസ്മരണ സമ്മേളനം പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി. ബാബുരാജ് ഉദ്ഘാടനം ചെയ്തു. കെ. ഭാസ്‌കരന്‍ അനുസ്മരണ ഭാഷണം നടത്തി.
കലാ സാംസ്‌കാരിക സാമൂഹ്യരംഗത്തെ പ്രശംസനീയ പ്രവര്‍ത്തനങ്ങള്‍ക്കുള്ള കീര്‍ത്തിമുദ്രാ പുരസ്‌ക്കാരം സി. വി. ബാലകൃഷ്ണന്‍, പി. സുരേന്ദ്രന്‍ കീഴരിയൂര്‍ എന്നിവര്‍ക്ക് പുരസ്‌കാരവും പ്രശസ്തിപത്രവും ശിവദാസ് ചേമഞ്ചേരി സമര്‍പ്പിച്ചു.
ചേമഞ്ചേരി പഞ്ചായത്തിലെ സ്‌ക്കൂളുകളില്‍ നിന്നും തെരഞ്ഞെടുത്ത കുട്ടികള്‍ക്കുള്ള പ്രചോദനമുദ്രാ പുരസ്‌ക്കാരവും പ്രശ്‌നോത്തരി, പ്രസംഗ മത്സര വിജയികള്‍ക്കുള്ള സമ്മാനങ്ങളും പന്തലായനി ബി. പി. സി. ദീപ്തി ഇ. പി. വിതരണം ചെയ്തു. കെ. പി. ഉണ്ണിഗോപാലന്‍ മാസ്റ്റര്‍ പുരസ്‌കാര ജേതാക്കളെ പരിചയപ്പെടുത്തി. ചേമഞ്ചേരി ഗ്രാമ പഞ്ചായത്ത് സെക്രട്ടറി അനില്‍കുമാര്‍ ടി ആശംസകള്‍ നേര്‍ന്നു. യു. കെ. രാഘവന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന അനുസ്മരണ സമ്മേളനത്തില്‍ സുനില്‍ തിരുവങ്ങൂര്‍, ശിവദാസ് കാരോളി, സി. വി. ബാലകൃഷ്ണന്‍, പി.സുരേന്ദ്രന്‍ എന്നിവര്‍ എന്നിവര്‍ സംസാരിച്ചു.