സഹകരണമേഖലയെ തകർക്കുന്ന നയങ്ങളിൽ നിന്നും കേന്ദ്ര – കേരള സർക്കാരുകൾ പിന്മാറുക; കെ സി ഇ സി

കോഴിക്കോട്: കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് കോൺഗ്രസ്സ് കോഴിക്കോട് താലൂക്ക് സമ്മേളനം ചേവായൂർ ബാങ്ക് ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു. ഐഎൻടിയുസി കോഴിക്കോട് ജില്ലാ പ്രസിഡന്റ്‌ കെ. രാജീവ്‌ സമ്മേളനം ഉദ്ഘാടനം ചെയ്തു.

കെ സി ഇ സി കോഴിക്കോട് താലൂക്ക് പ്രസിഡന്റ്‌ ഷിനോജ് കുണ്ടൂർ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ മഹേഷ്‌ കാക്കൂർ സ്വാഗതം പറഞ്ഞു. കെ സി ഇ സി ജില്ല പ്രസിഡന്റ്‌ സി. വി. അഖിൽ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന ഭാരവാഹികളായ സന്തോഷ്‌ ഏറാടികുളങ്ങര, ഇ. എം. ഗിരീഷ് കുമാർ, ദിനേശ് കാരന്തൂർ, കെ. ആർ. സുമിത, ഷഹനാദ് കാക്കൂർ എന്നിവർ സംസാരിച്ചു.

ആഗസ്റ്റ് 10 ശനിയാഴ്ച സിറ്റി ബാങ്ക് ഓഡിറ്റോറിയത്തിൽ വെച്ച് നടക്കുന്ന കെ സി ഇ സി  ജില്ലാ സമ്മേളനം വിജയിപ്പിക്കാനാവിശ്വമായ നടപടികൾ കൈക്കൊള്ളുവാൻ യോഗം തീരുമാനിച്ചു. സഹകരണ മേഖലയേ ഒന്നാകെ ബാധിക്കുന്ന നയങ്ങളിൽ നിന്ന് സർക്കാറുകൾ പിൻ മാറണമെന്ന് സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. മറ്റ് മേഖലയിലെ ജീവനക്കാരെ പോലെ സഹകരണ സംഘം ജീവനക്കാർ കൂടുതൽ സംഘടിത ശക്തിയാകേണ്ട കാലം കഴിഞ്ഞു എന്നും സമ്മേളനം വിലയിരുത്തി.

KCEC- INTUC കോഴിക്കോട് താലൂക്ക് കമ്മിറ്റി ഭാരവാഹികൾ :
ഷിനോജ് കുണ്ടൂർ (പ്രസിഡന്റ്‌ ), വൈസ് പ്രസിഡന്റ്മാർ : മഹേഷ്‌ കക്കൂർ, ഷിജു കക്കോടി. ജനറൽ സെക്രട്ടറി : ഉമ ജോയിൻറ് സെക്രട്ടറിമാർ: ഹൃഷികേശ്, വി ടി രേണുക, പി. ബിജുന. ട്രഷറർ : മനോജ്‌ കാക്കൂർ.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!