ചേമഞ്ചേരി എക്സ് സര്‍വീസ് മെന്‍ അസ്സോസിയേഷന്‍ കാര്‍ഗില്‍ വിജയ് ദിവസത്തിന്റെ രജതജൂബിലി ആഘോഷിച്ചു

ചേമഞ്ചേരി: ചേമഞ്ചേരി എക്സ് സര്‍വീസ് മെന്‍ അസ്സോസിയേഷന്‍ കാര്‍ഗില്‍ വിജയ് ദിവസത്തിന്റെ രജതജൂബിലി ആഘോഷിച്ചു. പൂക്കാട് നടന്ന ചടങ്ങില്‍ അമര്‍ജവാന്‍ ജ്യോതി പ്രോജ്ജ്വലനം റിട്ട: കേണല്‍ എം ഓ മാധവന്‍ നായര്‍ നിര്‍വ്വഹിച്ചു. മാടഞ്ചേരി നാരായണന്‍ നായരുടെ അധ്യക്ഷത വഹിച്ചു. റിട്ട: കേണല്‍ സുരേഷ് ബാബു കാര്‍ഗില്‍ യുദ്ധത്തിന്റെ വീരസ്മരണകള്‍ പങ്കുവെച്ചു.

കാര്‍ഗില്‍ യുദ്ധത്തില്‍ വീരമൃത്യു പ്രാപിച്ച 527 വീരസൈനികര്‍ക്ക് ചേമഞ്ചേരിയിലെ പൂര്‍വസൈനികര്‍ ആദരാജ്ഞാലികള്‍ അര്‍പ്പിച്ചു. തുടര്‍ന്ന് കാശ്മീരില്‍ വീരമൃത്യു വരിച്ച നായിബ് സുബേദാര്‍ ശ്രീജിത്ത് എം, ശൗര്യചക്ര, സേനാമെഡല്‍ എന്നീ പ്രശംസാപത്രത്തിന്റെ അനാവരണം പിതാവ് വത്സന്റെ സാന്നിധ്യത്തില്‍ റിട്ട: മേജര്‍ വാസുദേവന്‍ പൊന്‍മന നിര്‍വ്വഹിച്ചു. ബാലകൃഷ്ണന്‍ പൊറോളി സ്വാഗവും. കെ. കെ. രാജന്‍  നന്ദിയും പ്രകടിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!