കൊയിലാണ്ടി എക്‌സ് സര്‍വീസ് മെന്‍ വെല്‍ഫയര്‍ അസോസിയേഷന്‍ കാര്‍ഗില്‍ വിജയ് ദിവസ് സില്‍വര്‍ ജൂബിലി ആഘാേഷിച്ചു.

കൊയിലാണ്ടി: കൊയിലാണ്ടി എക്‌സ് സര്‍വീസ് മെന്‍ വെല്‍ഫയര്‍ അസോസിയേഷന്‍ കാര്‍ഗില്‍ വിജയ് ദിവസ് സില്‍വര്‍ ജൂബിലി ആഘാേഷിച്ചു. കാര്‍ഗില്‍ വിജയദിവസത്തിന്റെ 25-ാം വാര്‍ഷികം രാജ്യമെട്ടാകെ വിവിധ പരിപടികളോടെ കൊണ്ടാടുന്നു. അഞ്ഞൂറിലധികം വീരയോദ്ധാക്കളാണ് മാതൃരാജ്യത്തിന് വേണ്ടി പോരാടിയും രാജ്യം വീണ്ടെടുക്കാന്‍ വേണ്ടി വീരമൃത്യു വരികയും ചെയ്തു. അനേകം സൈനികര്‍ ആ യുദ്ധത്തിന്റെ ജീവിക്കുന്ന രക്തസാക്ഷികളായി നമ്മുടെ ഇടയിലുണ്ട്.

കാനത്തില്‍ ജമീല എം എല്‍ എ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് പി. വി. വേണുഗോപാല്‍ അധ്യക്ഷത വഹിച്ചു. വീര മൃത്യു വരിച്ച കുടുംബാംഗങ്ങളെയും യുദ്ധത്തിന് പങ്കെടുത്തവരെയും നഗരസഭാധ്യക്ഷ സുധാ കിഴക്കേപ്പാട്ട് ആദരിച്ചു.

ബ്രിഗേഡിയര്‍ ഡി. കെ. പത്ര, കേണല്‍ ശ്രീജിത്ത് വാര്യര്‍, റിട്ട. കേണല്‍ സുരേഷ് ബാബു, മേജര്‍ ശിവദാസന്‍, റിട്ട. ഹോണററി ലഫ്റ്റനെന്റ് വിനോദ് കുമാര്‍, സുബേദാര്‍ രാജീവ്, അരുണ്‍ മണമല്‍, വയനാരി വിനോദ്, അഡ്വ. സുനില്‍മോഹന്‍, ഡോ. കെ. ഗോപിനാഥന്‍, എന്‍. കെ. സുരേഷ് ബാബു, ഒ. എം. സതീശന്‍ എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!