സൂക്ഷ്മ-ചെറുകിട-ഇടത്തരം സംരംഭകര്‍ക്കായി റിസര്‍വ് ബാങ്ക് ടൗണ്‍ ഹാള്‍ മീറ്റിംഗ് സംഘടിപ്പിച്ചു
കോഴിക്കോട്: സൂക്ഷ്മ-ചെറുകിട-ഇടത്തരം (എംഎസ്എംഇ) സംരംഭകര്‍ക്കിടയില്‍ ബാങ്കിംഗ് സൗകര്യങ്ങളെക്കുറിച്ച് അവബോധം സൃഷ്ടിക്കുകയും അവരെ ഔപചാരിക ബാങ്കിംഗ് സംവിധാനവുമായി ബന്ധിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ റിസര്‍വ് ബാങ്ക് ടൗണ്‍ ഹാള്‍ മീറ്റിംഗ് സംഘടിപ്പിച്ചു.
സംസ്ഥാന തല ബാങ്കേഴ്‌സ് സമിതി, എം എസ്എംഇ, പ്രമുഖ ബാങ്കുകള്‍ എന്നിവരുടെ പങ്കാളിത്തത്തോടെ നടന്ന യോഗത്തില്‍ കോഴിക്കോട് ജില്ലയിലെ 120 സംരംഭകര്‍ പങ്കെടുത്തു.
വിവിധ വായ്പ പദ്ധതികള്‍ പരിചയപ്പെടുത്തിയ യോഗത്തില്‍ ബാങ്കിങ് സംബന്ധമായ സംശയങ്ങള്‍ ദൂരീകരിക്കാനുള്ള അവസരവും സംരംഭകര്‍ക്ക് ലഭിച്ചു. ആര്‍ബിഐ ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ കെ ബി ശ്രീകുമാര്‍, സ്റ്റേറ്റ് ലെവൽ ബാങ്കേഴ്സ് കമ്മിറ്റി കണ്‍വീനര്‍ പ്രദീപ് കെ എസ്, എംഎസ്എംഇ-ഡിഎഫ്ഒ അസി. ഡയറക്ടര്‍ വിശേഷ് അഗര്‍വാള്‍, ജില്ലാ വ്യവസായ കേന്ദ്രം ഡെപ്യൂട്ടി ഡയറക്ടര്‍ അനന്തകുമാര്‍ കെ ടി, കാനറ ബാങ്ക് ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ രശ്മി ത്രിപാഠി, വിവിധ ബാങ്കുകളുടെ ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവര്‍ സംസാരിച്ചു.