പ്രഥമ ഉമ്മന്‍ ചാണ്ടി ഫൗണ്ടേഷന്‍ പുരസ്‌കാരം കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്ക്

തിരുവനന്തപുരം: പ്രഥമ ഉമ്മന്‍ ചാണ്ടി ഫൗണ്ടേഷന്‍ പുരസ്‌കാരം പ്രഖ്യാപിച്ചു. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കാണ് പുരസ്‌കാരം. ഒരു ലക്ഷം രൂപയും ശില്പവും അടങ്ങുന്നതാണ് പുരസ്കാരം. മികച്ച പൊതുസേവനം നടത്തുന്ന വ്യക്തിക്കാണ് പുരസ്‌കാരം നല്‍കുന്നത്. ശശി തരൂര്‍ എംപിയാണ് പുരസ്‌കാര പ്രഖ്യാപനം നടത്തിയത്.

ഉമ്മന്‍ ചാണ്ടിയുടെ ഒന്നാം ചരമ വാര്‍ഷികത്തോടനുബന്ധിച്ച് അദ്ദേഹത്തെ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുസ്മരിച്ചിരുന്നു. ഉമ്മന്‍ ചാണ്ടിയോട് പല കാര്യങ്ങളിലും തനിക്ക് യോജിപ്പുണ്ടായിരുന്നു. ചിലതില്‍ വിയോജിപ്പും. അദ്ദേഹത്തിനും അങ്ങനെ തന്നെയായിരുന്നു. യോജിപ്പും വിയോജിപ്പും തുറന്നു പറഞ്ഞവരായിരുന്നു തങ്ങള്‍ എന്നും മുഖ്യമന്ത്രി പ്രതികരിച്ചു.

എന്നാല്‍ ഇപ്പോള്‍ വിയോജിപ്പിനെ അടിച്ചമര്‍ത്താന്‍ ശ്രമിക്കുകയാണ് ചിലര്‍. രാഷ്ട്രീയമായി ഇരു ചേരികളില്‍ നില്‍ക്കുമ്പോഴും തങ്ങള്‍ തമ്മിലുള്ള സൗഹൃദത്തിന് ഒരു കോട്ടവും ഉണ്ടായില്ല. മുഖ്യമന്ത്രിയായി തന്നെ തീരുമാനിച്ചപ്പോള്‍ താനാദ്യം കണ്ടത് ഉമ്മന്‍ചാണ്ടിയായിരുന്നു എന്നും അദ്ദേഹം പറഞ്ഞു.

ഉമ്മന്‍ ചാണ്ടിക്ക് കല്ലേറ് കൊണ്ടപ്പോള്‍ തനിക്കും പിണറായിക്കും സുരക്ഷയൊരുക്കിയത് ഉമ്മന്‍ ചാണ്ടിയായിരുന്നുവെന്ന് സിപിഐ നേതാവ് പന്ന്യന്‍ രവീന്ദ്രന്‍ പറഞ്ഞിരുന്നു. സുരക്ഷയുടെ കാര്യം തങ്ങളെ അറിയിക്കുകയും ചെയ്തിരുന്നു. കണ്ണൂരില്‍ കല്ലേറ് കൊണ്ടപ്പോള്‍ ആലപ്പുഴയിലുള്ള തങ്ങള്‍ക്ക് സുരക്ഷ നല്‍കി. ഉമ്മന്‍ചാണ്ടിക്ക് ജയിച്ചു കഴിഞ്ഞാല്‍ പാര്‍ട്ടികള്‍ തമ്മില്‍ വേര്‍തിരിവില്ല. ഉമ്മന്‍ ചാണ്ടി നാടിന്റെ വലിയ സമ്പത്താണെന്നും പന്ന്യന്‍ രവീന്ദ്രന്‍ കോട്ടയത്ത് പറഞ്ഞിരുന്നു.

ഉമ്മന്‍ ചാണ്ടിക്ക് കുറച്ചുകൂടി സമയം കിട്ടിയിരുന്നെങ്കില്‍ മാലിന്യ പ്രശ്‌നം കുറയുമായിരുന്നു എന്ന് മുസ്ലീംലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. വിഴിഞ്ഞം പദ്ധതി നടപ്പിലായത് ഉമ്മന്‍ ചാണ്ടിയുടെ ഇച്ഛാശക്തി കൊണ്ട് മാത്രമാണ്. കരുണാകരന്‍, ആന്റണി മന്ത്രിസഭകളുടെ ചാലകശക്തിയായിരു ഉമ്മന്‍ ചാണ്ടിയെന്നും പി കെ കുഞ്ഞാലികുട്ടി അനുസ്മരിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!