ഉമ്മൻ ചാണ്ടി അനുസ്മരണ ദിനത്തിൽ അഭയത്തിന് ഉച്ചഭക്ഷണ ധനസഹായം നൽകി
ചേമഞ്ചേരി: ഉമ്മൻ ചാണ്ടി അനുസ്മരണ ദിനത്തിൽ അഭയത്തിന് ഉച്ചഭക്ഷണ ധനസഹായം നൽകി. ചേമഞ്ചേരി മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ ഉമ്മൻ ചാണ്ടിയുടെ ഓർമദിനത്തിൽ അഭയത്തിന് ഉച്ചഭക്ഷണധന സഹായം നൽകി.
മണ്ഡലം കോൺഗ്രസ് കമ്മറ്റി പ്രസിഡൻ്റ് ഷബീർ എളവനക്കണ്ടി, യു ഡി എഫ് മണ്ഡലം ചെയർമാനും അഭയം ജനറൽ സെക്രട്ടറിയുമായ സത്യനാഥൻ മാടഞ്ചേരി, മണ്ഡലം വൈസ്പ്രസിഡൻ്റ് ശിവദാസൻ വാഴയിൽ, സെക്രട്ടറി സുഭാഷ്കുമാർ വി. കെ, യൂത്ത് കോൺഗ്രസ് നേതാക്കളായ റംഷീദ്, ഷഫീർ കാഞ്ഞിരോളി, എന്നിവർ പങ്കെടുത്തു.
രാവിലെ പൂക്കാട്ടങ്ങാടിയിലെ സമൃതിമണ്ഡപത്തിൽ പുഷ്പാർച്ചനയ്ക്കു ശേഷമുള്ള അനുസ്മരണ യോഗം ഡി സി സി മെമ്പറും ചേമഞ്ചേരി ഗ്രാമ പഞ്ചായത്തംഗവുമായ വിജയൻ കണ്ണഞ്ചേരി ഉദ്ഘാടനം ചെയ്തു. മോഹനൻ നമ്പാട്ട്, വത്സല പുല്ല്യത്ത്, മുസ്തഫ പള്ളിവയൽ, മണികണ്ഠൻ മേലേടുത്ത്, കെ. വി. രാജൻ, ആലിക്കോയ പുതുശ്ശേരി, ഗോവിന്ദൻകുട്ടി നായർ, സി. എം. രാധാകൃഷ്ണൻ, ശ്രീഷു, ബാലകൃഷ്ണൻ കുന്നത്ത്, ഉണ്ണികൃഷ്ണൻ, നസറുദ്ദീൻ, വിജയൻ കീഴലത്ത്, എം. ഒ. ഗോപാലൻ മാസ്റ്റർ എന്നിവർ നേതൃത്വം നൽകി.