ചേമഞ്ചേരി മുരിങ്ങോളി മീത്തല്‍ കുടിവെള്ള പദ്ധതി ഉദ്ഘാടനം ചെയ്തു
ചേമഞ്ചേരി മുരിങ്ങോളി മീത്തല്‍ കുടിവെള്ള പദ്ധതി പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി ബാബുരാജ് ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്തും ബ്ലോക്ക് പഞ്ചായത്തും സംയുക്തമായി 2022 -23 വാര്‍ഷിക പദ്ധതിയില്‍ ഫണ്ട് വകയിരുത്തിയാണ് നടപ്പിലാക്കിയത്. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സതി കിഴക്കയില്‍ അധ്യക്ഷത വഹിച്ചു.
വൈസ് പ്രസിഡണ്ട് എം ഷീല, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ചൈത്രാ വിജയന്‍, ഇ കെ ജുബീഷ്, എന്‍ പി മൊയ്തീന്‍ കോയ, ബിന്ദു മഠത്തില്‍, രജില ടി എം, വാര്‍ഡ് മെമ്പര്‍ സന്ധ്യ ഷിബു, ആശംസകളര്‍പ്പിച്ച് പി സി സതീഷ്ചന്ദ്രന്‍, കെ വി സുരേന്ദ്രന്‍, മോഹന്‍ദാസ് ആയിക്കരക്കണ്ടി, സുരേന്ദ്രന്‍ കല്ലടതാഴ, എന്നിവര്‍ സംസാരിച്ചു.