ടി പി ദാമോദരൻ മാസ്റ്റർ സ്മാരക കീർത്തിമുദ്രാ പുരസ്ക്കാര ജേതാക്കളെ പ്രഖ്യാപിച്ചു

കൊയിലാണ്ടി: ടി. പി. ദാമോദരൻ മാസ്റ്റർ സ്മാരക കീർത്തിമുദ്രാ പുരസ്ക്കാര ജേതാക്കളെ പ്രഖ്യാപിച്ചു. മുൻ നിരയിൽ നിന്നു കൊണ് പൂക്കാട് കലാലയത്തെ നയിച്ച കലാസാംസ്ക്കാരീക പ്രവർത്തകൻ ടി. പി. ദാമോദരൻ മാസ്റ്ററുടെ സ്മരണാർത്ഥം കലാലയം ഏർപ്പെടുത്തിയ കീർത്തിമുദ്രാ പുരസ്ക്കാരം ഇത്തവണ പി. സുരേന്ദ്രൻ കീഴരിയൂർ, സി. വി. ബാലകൃഷ്ണൻ എന്നിവർക്ക് സമർപ്പിക്കും.

കലാ സാംസ്ക്കാരീക സാമൂഹ്യ രംഗങ്ങളിൽ നിസ്വാർത്ഥ പ്രവർത്തനം കാഴ്ചവെച്ച് ജനസമ്മിതി നേടിയവരെയാണ് പുരസ്ക്കാരം നൽകി ആദരിക്കുന്നത്. ജൂലൈ 20 ന് വൈകീട്ട് 4 മണിക്ക് കലാലയം ഹാളിൽ ചേരുന്ന അനുസ്മരണ യോഗത്തിൽ വെച്ച് കീർത്തിമുദ്ര സമ്മാനിക്കും.

പൊതുജന നിർദ്ദേശങ്ങളിൽ നിന്ന് കെ. ടി. രാധാകൃഷ്ണൻ, വിജയരാഘവൻ ചേലിയ, കെ. പി. ഉണ്ണിഗോപാലൻ എന്നിവർ ഉൾപ്പെട്ട ജൂറിയാണ് ജേതാക്കളെ കണ്ടെത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!