കനാല്‍ ജലം എത്തിയില്ല പ്രതിഷേധവുമായി കേരള കര്‍ഷക സംഘം
കൊയിലാണ്ടി: കുറ്റ്യാടി ഇറിഗേഷന്‍ കനാല്‍ തുറന്ന് വിട്ട് രൂക്ഷമായ ജലദൗര്‍ലഭ്യം നിലനില്‍ക്കുന്ന കൊയിലാണ്ടി മുനിസ്സിപ്പാലിറ്റി, ചേമഞ്ചേരി, ചെങ്ങോട്ട്കാവ്, അരിക്കുളം, കീഴരിയൂര്‍ തുടങ്ങിയ തദ്ദേശ ഭരണ പ്രദേശങ്ങളിലെ ജനങ്ങള്‍ക്ക് അടിയന്തിരമായി കനാല്‍ ജലമെത്തിക്കണമെന്ന് കര്‍ഷക സംഘം കൊയിലാണ്ടി ഏരിയാ കമ്മിറ്റി പേരാമ്പ്ര ഇറിഗേഷന്‍ അധികാരികളോട് ആവശ്യപ്പെട്ടു.
കര്‍ഷക സംഘം പ്രതിനിധിസംഘം പേരാമ്പ്രയിലെ ഇറിഗേഷന്‍ എക്സിക്യൂട്ടീവ് എന്‍ഞ്ചിനിയറുടെ കാര്യാലയത്തില്‍ നേരിട്ടെത്തിയാണ് ഉദ്യോഗസ്ഥരോട് സംസാരിച്ചത്.
ഇന്ന് കൊയിലാണ്ടി ഭാഗത്തും നാളെ ചെങ്ങോട്ട്കാവ്, ചേമഞ്ചേരി ഭാഗങ്ങളിലേക്കും കനാല്‍ തുറക്കുമെന്നും ജലമെത്തിക്കുമെന്നും എക്സിക്യൂട്ടീവ് എന്‍ഞ്ചിനിയര്‍ ഉറപ്പു നല്കി. കര്‍ഷകസംഘം സംസ്ഥാന കമ്മിറ്റി അംഗവും ജില്ലാ ട്രഷററുമായ കെ. ഷിജു മാസ്ററര്, ജില്ലാ കമ്മിറ്റി അംഗം ടി. വി. ഗിരിജ, ഏരിയാ കമ്മിറ്റി ട്രഷററും അരിക്കുളം പഞ്ചായത്ത് പ്രസിഡണ്ടുമായ എ. എം. സുഗതന് മാസ്റ്റര്‍, ഏരിയ സഹഭാരവാഹിയും ചേമഞ്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടുമായ സതി കിഴക്കെയില്‍, ഏരിയാ നേതാക്കളായ പി. സി. സതീഷ്ചന്ദ്രന്, പി. കെ. ഭരതന് എന്നിവരാണ് ഓഫീസിലെത്തിയത്.


