പാമ്പിനെക്കുറിച്ചുള്ള ബോധവൽക്കരണത്തിനായി റെയിൽവേ സ്റ്റേഷനിൽ കിയോസ്ക്

കോഴിക്കോട്: ജൂലൈ 16 ലോക സര്‍പ്പദിനാചരണത്തിന്റെ ഭാഗമായി വനം വകുപ്പ് സമൂഹ്യ വനവൽക്കരണ വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ കോഴിക്കോട് പുതിയ ബസ്റ്റാന്റിലും ഗോകുലം മാളിലും ഫ്‌ളാഷ്‌മോബ് സംഘടിപ്പിച്ചു. പാമ്പിനെക്കുറിച്ചു ആളുകളുടെ ഇടയിൽ ബോധവൽക്കരണം നടത്തുക എന്ന ഉദ്ദേശ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. സില്‍വര്‍ ഹില്‍സ് ഹയര്‍സെക്കന്ററി സ്‌കൂള്‍ വിദ്യാര്‍ഥികളുടെ സഹകരണത്തോടെയായിരുന്നു പരിപാടി.

ഇതിന് പുറമെ, കോഴിക്കോട് റെയില്‍വെ സ്റ്റേഷനില്‍ ‘സര്‍പ്പ’ ആപ്പിനെക്കുറിച്ച് അറിവ് നല്‍കുന്ന കിയോസ്‌ക് സ്ഥാപിക്കുകയും ചെയ്തു. സംസ്ഥാന വനം വകുപ്പ് വികസിപ്പിച്ച ‘സർപ്പ’ ആപ്പ് പ്ലേ സ്റ്റോറിൽ നിന്ന് ഡൌൺലോഡ് ചെയ്ത് ഉപയോഗിച്ചാൽ പാമ്പുകളെക്കുറിച്ചും പാമ്പുകളെ സുരക്ഷിതമായി പിടികൂടാൻ പരിശീലനം ലഭിച്ച, സംസ്ഥാനത്തുള്ള 820 റെസ്ക്യൂവർമാരുടെ ജില്ല തിരിച്ചുള്ള, ഫോൺ നമ്പർ ഉൾപ്പെടെയുള്ള വിവരവും ലഭ്യമാകും.

ഒരു പാമ്പ് അപകടകരമായ നിലയിൽ കണ്ടാൽ അതിന്റെ പടമോ ആ പരിസരത്തിന്റെ പടമോ ആപ്പിൾ അപ്‌ലോഡ് ചെയ്‌താൽ സമീപത്തുള്ള റെസ്ക്യൂർ ഉടൻ സ്ഥലത്തെത്തി പാമ്പിനെ പിടികൂടി കൊണ്ടുപോകും. റെസ്ക്യൂവർമാരിൽ 58 പേർ വനിതകളാണ്.

പരിപാടിയിൽ സോഷ്യല്‍ ഫോറസ്ട്രി ഉത്തരമേഖല കണ്‍സര്‍വേറ്റര്‍ ആര്‍ കീര്‍ത്തി, അസിസ്റ്റന്റ് കണ്‍സര്‍വേറ്റര്‍മാരായ എ പി ഇംത്യാസ്, സത്യപ്രഭ, റേഞ്ച് ഓഫീസർ ദിവ്യ, സില്‍വര്‍ ഹില്‍സ് ഹയര്‍ സേക്കന്ററി സ്‌കൂളിലെ അധ്യാപകര്‍ എന്നിവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!