അനധികൃത മദ്യവില്പ്നക്കെതിരെ കേസെടുക്കുന്നതിനും ശിക്ഷ ഉറപ്പാക്കാന്‍ എക്‌സൈസ് അധികൃതര്‍ തയ്യാറാകണമെന്ന്; ചെത്തുതൊഴിലാളി യൂനിയന്‍

കൊയിലാണ്ടി: കള്ള് വ്യവസായ മേഖലയേയും തൊഴിലാളികളേയും ബാധിക്കുന്ന അനധികൃത മദ്യവില്പ്നക്കെതിരെ ശക്തമായി ഇടപെട്ട് കേസെടുക്കുന്നതിനും ശിക്ഷ ഉറപ്പാക്കുന്നതിനും എക്സൈസ് അധികൃതർ തയ്യാറാകണമെന്ന് ചെത്തുതൊഴിലാളി യൂനിയൻ (സിഐടിയു) താലൂക്ക് വാർഷിക സമ്മേളനം ആവശ്യപ്പെട്ടു.

കൊയിലാണ്ടി താലൂക്ക് ചെത്ത് തൊഴിലാളി യൂണിയൻ (സിഐടിയു) 40-ാം താലൂക്ക് സമ്മേളനം കൊയിലാണ്ടി ചെത്തുതൊഴിലാളി മന്ദിരത്തിലെ ആനത്തലവട്ടം ആനന്ദൻ നഗറിൽ സിഐടിയു സംസ്ഥാന പ്രസിഡൻ്റ്  ടി. പി. രാമകൃഷ്ണൻ എം എൽ എ ഉദ്ഘാടനം ചെയ്തു. താലൂക്ക് പ്രസിഡൻ്റ് എം. എ. ഷാജി അധ്യക്ഷനായി.
സെക്രട്ടറി ആർ. കെ. മനോജ് പ്രവർത്തന റിപ്പോർട്ടും ട്രഷറർ ടി. കെ. ജോഷി വരവുചെലവു കണക്കും അവതരിപ്പിച്ചു.

ചെത്തുതൊഴിലാളി യൂനിയൻ ഹാളിൽ മുൻ ഭാരവാഹികളായ ടി. ആർ. ബാബുരാജ്, കെ. കെ. സുരേന്ദ്രൻ, പി. പി. സുധാകരൻ എന്നിവരുടെ ഫോട്ടോകൾ അനാച്ഛാദനം ചെയ്തു.

തൊഴിലാളികളുടെ മക്കളിൽ എസ് എസ് എൽ സി, പ്ലസ് ടു ക്ലാസുകളിൽ ഉന്നത വിജയം നേടിയവർക്ക് കേരള സംസ്ഥാന കള്ള് ചെത്ത് വ്യവസായ തൊഴിലാളി ഫെഡറേഷൻ സംസ്ഥാന സെക്രട്ടറി കെ. ദാസൻ ക്യാഷ് അവാർഡ് നൽകി. ടി. കെ. ജോഷി സ്വാഗതവും എം. ശിവദാസൻ നന്ദിയും പറഞ്ഞു.

ഭാരവാഹികളായി
എം. എ. ഷാജി – പ്രസിഡൻ്റ്, ടി. എം. നാരായണൻ, ടി. എൻ. ചന്ദ്രശേഖരൻ, കെ. വി. ഗോപാലകൃഷ്ണൻ, പി. എം. രമേശൻ, പി. എം. സജിത്ത് – വൈസ് പ്രസിഡൻ്റുമാർ
ആർ. കെ. മനോജ് – സെക്രട്ടറി, എം. ശിവദാസൻ, എം. ആർ. അനിൽ കുമാർ, കെ. ടി. സിജേഷ്, പി. ടി. മനോജ് – ജോ സെക്രട്ടറിമാർ
ടി. കെ. ജോഷി- ട്രഷറർ

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!