കാവും വട്ടം എം യു പി സ്കൂളിൽ പി ടി എ ഭാരവാഹികളെ തിരഞ്ഞെടുത്തു



കൊയിലാണ്ടി : കാവും വട്ടം എം യു പി സ്കൂളിൽ നടന്ന പി ടി എ വാർഷിക പൊതുയോഗവും തിരഞ്ഞെടുപ്പും സ്കൂൾ വർക്കിംഗ് മനേജർ താഹിർ പി സി ഉൽഘാടനം ചെയ്തു.
നിത ഷിജു അധ്യക്ഷയായി, പ്രധാന അധ്യാപകൻ കെ. കെ. മനോജ്, എം. പി. അബ്‌ദുൾ സലാം, കെ. സി. അസിസ് എന്നിവർ സംസാരിച്ചു.
പുതിയ പി. ടി. എ. ഭാരവാഹികളായി കെ. പി. ഷംസുദ്ധീൻ (പ്രസിഡന്റ് ) മിനിഷ് വി. ടി. (വൈസ് പ്രസിഡന്റ് ) സുനിത പ്രദീപ് (എം. പി. ടി. എ. പ്രസിഡന്റ് ) സിജി സജോ (എം. പി. ടി. എ. വൈസ് പ്രസിഡന്റ് ) എന്നിവരെ തിരഞ്ഞെടുത്തു.















