കൊയിലാണ്ടി വയല്‍ പുര ഭാഗവും, അമ്പാടി റോഡും വെള്ളത്തിലായി വീടുകളില്‍ നിന്നും പുറത്തിറങ്ങാന്‍ പറ്റാത്ത അവസ്ഥ
കൊയിലാണ്ടി: കനത്ത മഴയില്‍ കൊയിലാണ്ടി 33-ാം വാര്‍ഡിലെ വയല്‍ പുര ഭാഗവും, അമ്പാടി റോഡും വെള്ളത്തിലായി വീടുകളില്‍ നിന്നും പുറത്തിറങ്ങാന്‍ പറ്റാത്ത അവസ്ഥ, സമീപത്തെ കൊരയങ്ങാട് ക്ഷേത്ര മൈതാനവും വെള്ളത്തിലായി. റിയേഷ്, സുജിത്ത്, രമാ രാജന്‍, സജിലേഷ്, എന്‍.കെ. രവീന്ദ്രന്‍ തുടങ്ങിയവരുടെ വീടുകള്‍ക്കു ചുറ്റും വെള്ളക്കെട്ട് രൂക്ഷമായി.
നിരവധി വര്‍ഷമായി വയല്‍ പുരപ്രദേശത്തുകാര്‍ക്ക് ദുരിതകാലമാണ്. വര്‍ഷങ്ങളായി ഇത് തുടരുന്നു. ഈ ഭാഗത്ത് മഴ വെള്ളം ഒഴുകിയിരുന്ന വഴികള്‍ അടഞ്ഞതും, വര്‍ഷ കാലത്തിനു മുമ്പ് ആവശ്യമായ ശുചീകരണ പ്രവൃത്തികള്‍ നടത്താതും വെള്ളക്കെട്ട് രൂക്ഷമാക്കുന്നു.
ഇതിനു പരിഹാരം കാണണമെന്നാവശ്യപ്പെട്ട് പ്രദേശവാസികള്‍ നഗരസഭയ്ക്കും, താലൂക്കിലും, മുഖ്യമന്ത്രിക്കും, എം. പി ക്കും, എം എല്‍ എ ക്കും പരാതികള്‍ നല്‍കിയിട്ടും യാതൊരു പരിഹാരവുമായില്ല. തുടര്‍ച്ചയായ മഴ പെയ്താല്‍ വീടിനു പുറത്തിറങ്ങാന്‍ പോലും പറ്റാത്ത വിധത്തില്‍ വെള്ളക്കെട്ടില്‍ കഴിയെണ്ട അവസ്ഥയാണ്. നഗരസഭ ഇവിടുത്തുകാരോട് തികഞ്ഞ അവഗണനയാണ് കാണിക്കുന്നതെന്ന് പ്രദേശത്തുള്ളവര്‍ പറയുന്നു.