ശക്തമായ മഴയിലും തിരയിലും കടലില്‍ അകപ്പെട്ട വഞ്ചിയും മല്‍സ്യതൊഴിലാളികളെയും രക്ഷപ്പെടുത്തി കരയ്ക്കെത്തിച്ച് മറൈന്‍ എന്‍ഫോഴ്മെന്റ് റെസ്ക്യൂ ടീം



കൊയിലാണ്ടി : ശക്തമായ മഴയിലും തിരമാലയിലും യന്ത്രം തകരാറായി കടലില്‍ അകപ്പെട്ട വഞ്ചിയും മല്‍സ്യതൊഴിലാളികളെയും മറൈന്‍ എന്‍ഫോഴ്മെന്റ് വിഭാഗം രക്ഷപ്പെടുത്തി. ശനിയാഴ്ച ഉച്ചയ്ക് 2 30 ഓടെയാണ് സംഭവം.
കൊയിലാണ്ടി ഹാര്‍ബറില്‍ നിന്നും മത്സ്യ ബന്ധനത്തിനു പോയ ഭാരതാംബ വഞ്ചിയാണ് കടലില്‍ ഏഴ് നോട്ടിക്കല്‍ അകലെ യന്ത്ര തകരാറിലാവുകയും അതിലുണ്ടായിരുന്ന 25 ഓളം മത്സ്യബന്ധന തൊഴിലാളികളെ കരയ്ക്ക് എത്തിച്ചത്.
മറൈന്‍ ഫിഷറീസ് അസി. ഡയറക്ടര്‍ സുനറിന്റെ നിര്‍ദ്ദേശ പ്രകാരം ഫിഷറീസ് ഗാര്‍ഡുമാരായ എസ്. സി. പി. ഒ. രാജന്, സി. പി. ഒ. ജുബിന്‍, റസ്ക്യു ഗാര്‍ഡുമാരായ സുമേഷ്, നിധീഷ് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് രക്ഷാ പ്രവര്‍ത്തനം നടന്നത്.















