കൊയിലാണ്ടി നഗരസഭ നൈറ്റ് സ്‌ക്വാഡ് 7 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കി
കൊയിലാണ്ടി നഗരസഭയില്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ മാരുടെ നേതൃത്വത്തില്‍ രൂപീകരിച്ച നൈറ്റ് സ്‌ക്വാഡ് ഞായറാഴ്ച രാത്രി നഗരത്തില്‍ പരിശോധന നടത്തിയതില്‍ 7 സ്ഥാപനങ്ങളില്‍ നിന്നും മാലിന്യങ്ങള്‍ പൊതുസ്ഥലത്ത് നിക്ഷേപിച്ചത് കണ്ടെത്തിയതിനാല്‍ നോട്ടീസ് നല്‍കി.
മാലിന്യങ്ങള്‍ തരംതിരിച്ച് ഹരിത കര്‍മ്മ സേനയ്ക്ക് യഥാസമയം നല്‍കാത്ത മിന്നൂസ് ഫാന്‍സി , റൂബി ബേക്കറി, മറിയ കൂള്‍ബാര്‍, സഫഫ്രൂട്‌സ്, ക്യാമ്പസ് ഫൂട്ട് വെയര്‍, ടി കെ ബേക്കറി ,കല്യാണ്‍ റസിഡന്‍സി എന്നീ സ്ഥാപനങ്ങള്‍ക്കാണ് നോട്ടീസ് നല്‍കിയത്.
നഗരസഭ ബസ്റ്റാന്റിന്റെ പല ഭാഗങ്ങളിലും മേല്‍പ്പാലത്തിനടിയിലും മാലിന്യം നിക്ഷേപിച്ചവര്‍ക്കാണ് നോട്ടീസ് നല്‍കിയിട്ടുള്ളത്.
രാത്രികാല സ്‌ക്വാഡില്‍ നഗരസഭ സീനിയര്‍ പബ്ലിക് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കെ റിഷാദ് ശുചീകരണ ജീവനക്കാരായ മുരഹരി, വിനോദ് എന്നിവര്‍ പങ്കെടുത്തു.


