ക്ഷേത്രങ്ങളില്‍ നടന്ന മോഷണത്തില്‍ പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി
കൊയിലാണ്ടി: ചേമഞ്ചേരിയില്‍ ക്ഷേത്രങ്ങളില്‍ നടന്ന മോഷണത്തില്‍ പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. കാഞ്ഞിലശ്ശേരി മഹാശിവക്ഷേത്രം, ശ്രീകൃഷ്ണ ക്ഷേത്രം, തിരുവങ്ങൂര്‍ നരസിംഹ പാര്‍ത്ഥസാരഥി ക്ഷേത്രം, ചേലിയ ആലങ്ങാട്ട് ക്ഷേത്രം എന്നിവിടങ്ങളില്‍ അന്വേഷണസംഘം എത്തി തെളിവുകള്‍ ശേഖരിച്ചത്
കാഞ്ഞിലശേരി ശിവക്ഷേത്രത്തിലെ മൂന്ന് ഭണ്ഡാരങ്ങള്‍ കുത്തിത്തുറന്ന് പണവും മൈബര്‍ ഫോണു നഷ്ടപ്പെട്ടു ഓഫീസ് ഡോറും തകര്‍ത്ത നിലയിലാണ്, വിരലടയാള വിഗദ്ധരും ഡോഗ്സ്‌കാര്‍ഡും പോലീസും ചേര്‍ന്ന് പരിശോധന നടത്തി തെളിവുകള്‍ ശേഖരിച്ചു. ശ്രീകൃഷ്ണ ക്ഷേത്രം ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ കുറ്റ്യാടി ഉണ്ണിനായര്‍ സന്നിഹിതനായിരുന്നു. എം.എല്‍.എ കാനത്തില്‍ ജമീല മോഷണം നടന്ന ക്ഷേത്രങ്ങള്‍ സന്ദര്‍ശിച്ചു.