മുസ്ലിം യൂത്ത് ലീഗ് പഞ്ചായത്ത്കമ്മിറ്റി മൂടാടി പഞ്ചായത്ത്ഓഫീസിലേക്ക് നടത്തിയ ഉപരോധസമരത്തില്‍ സംഘര്‍ഷം
കൊയിലാണ്ടി: നന്തി ജനവാസ കേന്ദ്രത്തിലെ മാലിന്യം എടുത്തു മാറ്റുക, ജലനിധി പൈപ്പിന് വേണ്ടി കീറിമുറിച്ച റോഡുകള്‍ പുനസ്ഥാപിക്കുക, നന്തി ടൗണിലെ വെള്ളക്കെട്ടിനു ശാശ്വത പരിഹാരം കാണുക, ദുരിതമനുഭവിക്കുന്ന നന്തിയിലെ വ്യാപാരികളെ സംരക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് മുസ്ലിം യൂത്ത് ലീഗ് മൂടാടി പഞ്ചായത്ത് കമ്മിറ്റി മൂടാടി പഞ്ചായത്ത് ഓഫീസിലേക്ക് നടത്തിയ ഉപരോധ സമരത്തില്‍ സംഘര്‍ഷം. ഉപരോധത്തില്‍ പങ്കെടുത്ത മുഴുവന്‍ പേരയും പോലീസ് അറസ്റ്റ് ചെയ്യുകയും അഞ്ച് നേതാക്കള്‍ക്കെതിരെ കേസെടുക്കുകയും ചെയ്തു. പി.കെ മുഹമ്മദലി, കെ.കെ.റിയാസ്, സാലിം മുചുകുന്നു, റബീഷ് പുളിമുക്ക്, ഫൈസല്‍ മൊകേരി എന്നിവര്‍ക്കെതിരെയാണ് കേസെടുത്തിട്ടുള്ളത്.
ഉപരോധ സമരം പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡണ്ട് പി.കെ മുഹമ്മദലിയുട അധ്യക്ഷതയില്‍ മണ്ഡലം പ്രസിഡണ്ട് കെ.കെ റിയാസ് ഉദ്ഘാടനം ചെയ്തു. സാലിം മുചുകുന്ന് സ്വാഗതം പറഞ്ഞ സമരത്തിന് ടി.കെ നാസര്‍, റഷീദ് എടത്തില്‍, റഫീഖ് ഇയ്യത്ത് കുനി, സിഫാദ് ഇല്ലത്ത്, ജിഷാദ് വിരവഞ്ചേരി, റബീഷ് പുളിമുക്ക്, ഫൈസല്‍ മൊകേരി, സമദ് വരിക്കോളി, റഫീഖ് വരിക്കോളി, സിനാന്‍ ഇല്ലത്ത് എന്നിവര്‍ നേതൃത്വം നല്‍കി. തുടര്‍ ദിവസങ്ങളില്‍ പഞ്ചായത്ത് ഭരണ സിമിതിക്കെതിരെ സമരം ശക്തമാക്കുമെന്ന് യൂത്ത്ലീഗ് പ്രസിഡണ്ട് പി.കെ മുഹമ്മദലിയും ജനറല്‍ സിക്രട്ടറി സാലിം മുചുകുന്നും പറഞ്ഞു.