ചേമഞ്ചേരി പൂക്കാട് ക്ഷേത്രങ്ങളിലെ ഭണ്ഡാരങ്ങൾ കുത്തി തുറന്ന് മോഷണം



ചേമഞ്ചേരി: കാഞ്ഞിലശ്ശേരി മഹാശിവക്ഷേത്രം, സമീപത്തെ കാഞ്ഞിലശ്ശേരി ശ്രീകൃഷ്ണ ക്ഷേത്രം, തിരുവങ്ങൂർ നരസിംഹ പാർത്ഥസാരഥി ക്ഷേത്രം, ചേലിയ ആലങ്ങാട്ട് ക്ഷേത്രം എന്നിവിടങ്ങളിലാണ് മോഷ്ടാക്കൾ കയറിയത്.
പുറത്തെ നാല് ഭണ്ഡാരവും കുത്തിതുറന്ന നിലയിലാണ് ചേലിയ ആലങ്ങാട്ട് ക്ഷേത്രത്തിലെ. ചേലിയയിൽ തന്നെ ഒരു കോഴിപ്പീടികയിലും മോഷണം നടന്നതായി വിവരമുണ്ട്. പൂക്കാട് ചെരിപ്പ് കടയിലും മോഷണം നടത്തി.
തിരുവങ്ങൂർ പാർത്ഥസാരഥി ക്ഷേത്രത്തിലെ സിസിടിവിയിൽ രണ്ടു മോഷ്ടാക്കളുടെ ചിത്രം തെളിഞ്ഞിട്ടുണ്ട്. ഇത് വെച്ച് പോലീസ് അന്വേഷണം നടത്തുന്നുണ്ട്. കൊയിലാണ്ടി പോലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചുവരുന്നു.












