ജൂലൈ 11 ന് നടക്കുന്ന പ്രതിഷേധ മാര്‍ച്ചും ധര്‍ണ്ണയും; വാഹന പ്രചരണ ജാഥക്ക് കൊയിലാണ്ടിയില്‍ സ്വീകരണം



കൊയിലാണ്ടി: കേരള ഹോട്ടല്‍ & റസ്റ്റോറന്റ് അസോസിയേഷന് കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ജൂലൈ 11 ന് കാലത്ത് നടക്കുന്ന പ്രതിഷേധ മാര്‍ച്ചും ധര്‍ണ്ണയുടെയും ഭാഗമായി യൂണിറ്റുകളില്‍ നടത്തുന്ന വാഹന പ്രചരണ ജാഥക്ക് കൊയിലാണ്ടിയില്‍ സ്വീകരണം നല്കി
യുണിറ്റ് പ്രസിഡണ്ട് ഗണേഷന്റെ നേതൃത്വത്തില്‍ സംസ്ഥാന എക്സിക്യൂട്ടിവ് അംഗവും യാത്ര കോര്‍ഡിനേറ്ററുമായ പവിത്രന് കുറ്റ്യാടിക്ക് സംസ്ഥാന എക്സിക്യൂട്ടിവ് അംഗവും ജില്ലാ സുരക്ഷാ പദ്ധതി ചെയര്മാരുമായ സാദിഖ് കൊയിലാണ്ടി ഷാള്‍ അണിയിച്ച് സ്വീകരിച്ചു. യുണിറ്റ് ഭാരവാഹികളായ അജീഷ് മോഡേണ്‍, സുനില്‍കുമാര്‍ ഫ്രൂട്ട്ലാന്റ്, രാമകൃഷ്ണന് രജിത എന്നിവര്‍ സ്വീകരണ ചടങ്ങില്‍ പങ്കെടുത്തു.














