വനിത ശിശു വികസന വകുപ്പും, ശിശു സംരക്ഷണ സമിതിയും സംയുക്തമായി ഏകദിന ശില്പശാല സംഘടിപ്പിച്ചു



കൊയിലാണ്ടി: പന്തലായി ബ്ലോക്ക് പഞ്ചായത്ത് വനിത ശിശു വികസന വകുപ്പും, ശിശു സംരക്ഷണ സമിതിയും സംയുക്തമായി ഏകദിന ശില്പശാല സംഘടിപ്പിച്ചു.
വിപണന കേന്ദ്രം ഹാളിൽ നടന്ന പരിപാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി. ബാബുരാജ് ഉദ്ഘാടനം ചെയ്തു. വൈ പ്രസിഡന്റ് ചൈത്ര വിജയൻ അധ്യക്ഷത വഹിച്ചു.
കുട്ടികളുടെ മാനസികാരോഗ്യവും വെല്ലുവിളികളും വിഷയത്തിൽ ഡോ: വർഷ വിദ്യാധരനും
ബാല സംരക്ഷണ നിയമങ്ങളും സംരക്ഷണ സംവിധാനങ്ങളും വിഷയത്തിൽ ശരണ്യ സുരേഷും ക്ലാസ് എടുത്തു.
വിവിധ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ കെ. ജീവാനന്ദൻ, കെ. അഭിനീഷ്, ബിന്ദു സോമൻ, കൊയിലാണ്ടി ഉപജില്ല എഇഒ മഞ്ജു, മേലടി ഉപജില്ല എ ഇ ഒ പി ഹസീസ്, സിഡിപിഒ ധന്യ ടി. എൻ, ഐ സി ഡി എസ് സൂപ്പർവൈസർ പി. ജെ. അഞ്ജലി എന്നിവർ സംസാരിച്ചു.














