താമരശേരി ചുരത്തില്‍ ഓടുന്ന കാറിന് തീപിടിച്ചു. കാര്‍ പൂര്‍ണമായും കത്തിനശിച്ചു

കോഴിക്കോട്: താമരശേരി ചുരത്തില്‍ ഓടുന്ന കാറിന് തീപിടിച്ചു. കാര്‍ പൂര്‍ണമായും കത്തിനശിച്ചു. അപകടത്തില്‍ ആര്‍ക്കും പരുക്കില്ല. കല്‍പറ്റയില്‍ നിന്നെത്തിയ ഫയര്‍ഫോഴ്‌സ് തീ അണച്ചു.

ചുരം കയറി വന്ന കാറിന്റെ മുന്‍ ഭാഗത്തു നിന്നാണ് തീ പടര്‍ന്നത്. ഒമ്പതാം വളവിന് താഴെയാണ് സംഭവം. കാറിന് മുന്നില്‍ നിന്ന് പുക ഉയരുന്നതുകണ്ട് യാത്രക്കാര്‍ പുറത്തിറങ്ങുകയായിരുന്നു. ഉടന്‍ തന്നെ തീ ആളിക്കത്തി. മലപ്പുറം സ്വദേശിയുടെ കാറാണെന്നാണ് ലഭിക്കുന്ന വിവരം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!