കേരള ഫോക്ലോര്‍ അക്കാദമി അവാര്‍ഡ് കോല്‍ക്കളി ആചാര്യന്‍ മുസക്കുട്ടി ഗുരുക്കള്‍ സാസ്‌കാരിക വകുപ്പ് മന്ത്രിയില്‍ നിന്നും ഏറ്റുവാങ്ങി



കൊയിലാണ്ടി: കേരള ഫോക്ലോര്‍ അക്കാദമി അവാര്‍ഡ് ജേതാവ് കോല്‍ക്കളി ആചാര്യന്‍ മൂസക്കുട്ടി ഗുരുക്കള്‍ അവാര്‍ഡ് ഏറ്റുവാങ്ങി. കാല്‍ നൂറ്റാണ്ടിലേറെ കാലം കോല്‍ക്കളി രംഗത്ത് നല്‍കിയ സേവനങ്ങളെ മുന്‍ നിര്‍ത്തിയാണ് കേരള സാംസ്‌കാരിക വകുപ്പ് മൂസക്കുട്ടി ഗുരുക്കളെ അവാര്‍ഡിന് തിരഞ്ഞടുത്തത്.
ഈ വര്‍ഷത്തെ ഫോക്ലോര്‍ അക്കാദമി അവാര്‍ഡ് നേടിയ ഏക കൊയിലാണ്ടിക്കാരന്‍ കൂടിയാണ്. തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ നടന്ന അവാര്‍ഡ് ദാന ചടങ്ങ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ അവാര്‍ഡുകള്‍ വിതരണം ചെയ്തു.
കൊയിലാണ്ടി കൊല്ലം സ്വദേശിയായ മൂസക്കുട്ടി ഗുരുക്കള്‍ പരേതനായ പുതിയ പള്ളിപ്പറമ്പില്‍ ഉമ്മറിന്റെയും സൈനബയുടെയും മകനാണ്.
ഫൗസിയാണ് ഭാര്യ പരേതനായ അബ്ദുസ്സലാം, അമീര്‍, മഹറൂഫ്, മുഫീദ, എന്നിവര്‍ മക്കളാണ്.














