മടപ്പള്ളിയില്‍ സീബ്ര ലൈനിലുടെ റോഡ് ക്രോസ് ചെയ്യുകയായിരുന്ന വിദ്യാര്‍ത്ഥികളെ സ്വകാര്യ ബസ്സിടിച്ച് വീഴ്ത്തി

വടകര: വടകര – തലശ്ശേരി ദേശീയ പാതയില്‍ മടപ്പള്ളിയില്‍ സീബ്ര ലൈന്‍ വഴി റോഡ് ക്രോസ് ചെയ്യുകയായിരുന്ന വിദ്യാര്‍ത്ഥികളെ സ്വകാര്യ ബസ്സിടിച്ച് വീഴ്ത്തി. മൂന്ന് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്. മടപ്പള്ളി കോളജ് സെക്കന്റ് ഇയര്‍ ഡിഗ്രി വിദ്യാര്‍ത്ഥികള്‍ക്കാണ് പരിക്കേറ്റത്. വടകര നടക്കു താഴെ ശ്രേയ എന്‍. സുനില്‍ കുമാര്‍ (19), ദേവിക ജി ,നായര്‍ തണ്ണീര്‍ പന്തല്‍ (19), ഹൃദ്യ (19) കല്ലേരി എന്നിവര്‍ക്കാണ് പരിക്കേറ്റത്.

കണ്ണൂര്‍ – തൃശ്ശൂര്‍ റൂട്ടിലോടുന്ന അയ്യപ്പന്‍ ബസാണ് അപകടം വരുത്തിയത്.പരിക്കേറ്റ മൂന്ന് പേരെയും വടകരയിലെ സ്വകാര്യ ആശുപത്രിയില്‍ പ്ര
വേശിപ്പിച്ചു.അപകടത്തിനിടയാക്കിയ ബസിലെ ഡ്രൈവറും കണ്ടക്ടും ഓടി രക്ഷപ്പെട്ടു.ബസ് ചോമ്പാല്‍ പോലീസ് കസ്റ്റഡിയില്‍ എടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!