ഇസ്സത്തുസ്സമാന്‍ മഹല്ല് കമ്മിറ്റി എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകളില്‍ വിജയിച്ച ഉന്നത വിജയികളെ ആദരിച്ചു

കൊയിലാണ്ടി: കൊയിലാണ്ടി മമ്മാക്കപ്പള്ളി ഇസ്സത്തുസ്സമാന്‍ മഹല്ല് കമ്മിറ്റിയുടെ നേതൃത്വത്തില്‍ മുഅല്ലിം ഡേയുമായി ബന്ധപ്പെട്ട് മജ്‌ലിസുന്നൂറും എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകളില്‍ വിജയിച്ച വിദ്യാര്‍ത്ഥികളെ വിദ്യാര്‍ത്ഥികളെ ആദരിച്ചു.

മഹല്ലിന്റെ പരിധിയില്‍ വരുന്ന 28 വിദ്യാര്‍ത്ഥികളെയാണ് ആദരിച്ചത്. മഹല്ല് ഖതീബ് ഇല്യാസ് സുഹ്രി ഉദ്ഘാടനം നിര്‍വഹിച്ചു. എന്‍. ഇ. മുഹമ്മദ് ഹാജിയുടെ അധ്യക്ഷതയില്‍ നടന്ന പരിപാടിയില്‍ മഹല്ല് ജനറല്‍ സെക്രട്ടറി ആസിഫ് കലാം കരിയറിന്റെ സാധ്യതകളെക്കുറിച്ച് വിദ്യാര്‍ത്ഥികളോട് സംസാരിച്ചു.

സദര്‍ മുഅല്ലിം സമീര്‍ ഫൈസി ഇര്‍ഫാനി മുഅല്ലിം ഡേ സന്ദേശം കൈമാറി. ടി. അഷ്‌റഫ്, അബ്ദുള്ള മഷ്ഹൂര്‍ തങ്ങള്‍, അബൂബക്കര്‍ അലങ്കാര്‍, ഷിഹാബുദ്ധീന്‍ ഫൈസി, അബ്ദുള്ള മുസ്സ്യാര്‍, മുസ്തഫ യു തുടങ്ങിയവര്‍ നേതൃത്വം നല്‍കി. നജീബ് മാക്കൂടം സ്വാഗതവും സമദ് മാക്കൂടം നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!