ചെരിയേരി കലയെ നിസ്വാർത്ഥമായ് ഉപാസിച്ച അതുല്ല്യ പ്രതിഭ

അരിക്കുളം: അതുല്യ കലാകാരനും ഗുരു ചേമഞ്ചേരിയുടെ ശിഷ്യനും സമകാലീനനും ആയിരുന്ന ചെരിയേരി നാരായണൻ നായർ അനുസ്മരണം ”പ്രിയമാനസ .. നീ ..വാ വാ … ” അദ്ദേഹത്തിൻ്റെ ശിഷ്യരുടെയും കലാകാരന്മാരുടെയും കൂട്ടായ്മയിൽ  പേരാമ്പ്ര എംഎൽഎ ടി. പി.  രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.

തൻ്റെ ജീവിത കാലഘട്ടം മുഴുക്കെ കലയെ ഉപാസിച്ച ഉത്തമ കലാകാരനായിരുന്നു ചെരിയേരിയെന്നും അംഗീകാരങ്ങൾക്കും താമ്ര പത്രങ്ങൾക്കും പുറകെ പോവാതെ നിസ്വാർത്ഥനായി കലയെ ഉപാസിച്ച അദ്ദേഹത്തിൻറെ സ്മരണയ്ക്ക് സഹൃദയലോകം നൽകുന്ന ഏറ്റവും വലിയ അംഗീകാരമാണ് അനുസ്മരണ ചടങ്ങും അതോടൊപ്പമുള്ള സർഗ്ഗസായാഹ്നമെന്നും അദ്ദേഹം പറഞ്ഞു.

അരിക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എ. എം. സുഗതൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സി. എം. രജില വാർഡ് മെമ്പർമാരായ ശ്യാമള ഇടപ്പള്ളി, ബിന്ദു പറമ്പടി, എ. ഇന്ദിര, ഭാസ്കരൻ കൊഴുക്കല്ലൂർ തുടങ്ങിയവരും ശിവദാസ് ചേമഞ്ചേരി, യു. കെ. രാഘവൻ മാസ്റ്റർ, കലാമണ്ഡലം പ്രേംകുമാർ, കാവുംവട്ടം വാസുദേവൻ, സുനിൽ തിരുവങ്ങൂർ, ചന്തു ബാബുരാജ്, പവിത്രൻ നായർ, മേപ്പയ്യൂർ ബാലൻ, എ. കെ. എൻ. അടിയോടി, സി. രാധ, കെ. പി. ഗോപാലൻ നായർ, ചാലിൽ സോമൻ, പുതുശ്ശേരി ബേബി, സി. എം. ചന്ദ്രശേഖരൻ, പി. ജി. രാജീവ്, സി. എം. മനോഹരൻ തുടങ്ങിയവര്‍ സംസാരിച്ചു.

തുടർന്ന് നടന്ന കലാസംഗീത സായാഹ്നം ശ്രീരഞ്ജിനി കലാലയം അരിക്കുളം ഒരുക്കിയ രംഗപൂജയോടെ ആരംഭിച്ചു. ചെരിയേരി ഈണമിട്ട ഗാനങ്ങൾ സംഗീത സായാഹ്നത്തിൽ ആലപിക്കപ്പെട്ടു പ്രിയമാനസാ നീ വാ എന്ന സംഗീതശില്പം ശ്രദ്ധേയമായിരുന്നു.
ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡിലും, കലാംസ് വേൾഡ് റെക്കോർഡിലും ഇടം നേടിയ അദ്രിനാഥ് എ. എസിനെ ചടങ്ങിൽ ടി. പി.  രാമകൃഷ്ണൻ ഉപഹാരം നൽകി ആദരിച്ചു.
ജൻമനാടായ അരിക്കുളത്ത് ചെരിയേരി നാരായണൻ നായരുടെ അനശ്വരസ്മരണ നിലനിർത്തുന്ന തരത്തിൽ ഉചിതമായ പ്രവർത്തനപദ്ധതികൾക്ക് രൂപം നൽകുമെന്ന് സംഘാടക സമിതി അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!