തിരുവങ്ങൂർ സൈരിഗ്രന്ഥശാല പുസ്തകശേഖരണവും ഐ. വി. ദാസ് അനുസ്മരണവും സംഘടിപ്പിച്ചു
തിരുവങ്ങൂർ സൈരിഗ്രന്ഥശാല വായനപക്ഷാചരണത്തിന്റെ ഭാഗമായി പുസ്തകശേഖരണവും ഐ. വി. ദാസ് അനുസ്മരണവും സംഘടിപ്പിച്ചു. വചനം ബുക്സ് ചെയർമാൻ അബ്ദുള്ളക്കോയ കണ്ണൻകടവ് പുസ്തകങ്ങൾ നൽകി ഉദ്ഘാടനം ചെയ്തു.
പുരോഗമന കലാസാഹിത്യസംഘം മേഖല പ്രസിഡന്റ് കെ. ശ്രീനിവാസൻ ഐ. വി. ദാസ് അനുസ്മരണം നടത്തി. കെ. വി. സന്തോഷ്, അശോകൻ കോട്ട് എന്നിവർ സംസാരിച്ചു. എം. ബാലകൃഷ്ണൻ സ്വാഗതവും, ഉണ്ണി കുന്നോൽ അദ്ധ്യക്ഷതയും വഹിച്ചു