മത്സ്യബന്ധനത്തിനിടെ കടലില്‍ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി, തിരച്ചിലില്‍ പയ്യോളി മിനി ഗോവയില്‍ നിന്നാണ് കണ്ടെടുത്തത്

പയ്യോളി: മത്സ്യബന്ധനത്തിനിടെ കടലിൽ കാണാതായ മലപ്പുറം ചേളാരി സ്വദേശി മുഹമ്മദ് ഷാഫി(43) ൻ്റ മൃതദേഹം കണ്ടെത്തി. തിരച്ചിലിൽ പയ്യോളി മിനി ഗോവയിൽ നിന്നാണ് കണ്ടെടുത്തത്. ഞായറാഴ്ച്ച രാവിലെ 8.30 ഓടെയാണ്‌ അഴിമുഖത്താണ് സംഭവം.

മത്സ്യബന്ധനത്തിനിടെ വലവീശുമ്പോൾ ശക്തമായ ഒഴുക്കിൽ കടലിലേക്ക് ഒഴുകി പോകുകയായിരുന്നു. കൂടെയുണ്ടായിരുന്നവരും മത്സ്യബന്ധനം നടത്തി കൊണ്ടിരിക്കുന്നവരും ചൂണ്ടയിടുന്നവരും രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും ശ്രമം വിഫലമായി. സാൻഡ്ബാങ്ക്സിന്റെ മറുകരയിൽ പയ്യോളി ഭാഗത്തു നിന്നുമാണ് മത്സ്യ ബന്ധനത്തിനായി ഇവർ എത്തിയത്. മത്സ്യബന്ധനം നടത്തുന്നതിനിടയിൽ കടലിലേക്ക് പോയ വല വലിച്ചെടുക്കാൻ ശ്രമിക്കുമ്പോഴാണ് ശക്തമായ ഒഴുക്കിൽപെട്ടത്. കൂടെയുണ്ടായിരുന്ന ആൾ കടലിലേക്കിറങ്ങി കയർ ചാടി രക്ഷപ്പെടുത്താൻ ശ്രമം നടത്തിയെങ്കിലും കടൽ തിരമാലയിലും ഒഴുക്കിലും രക്ഷപെടുത്താൻ കഴിഞ്ഞില്ല. കടലിൽ തൊട്ടടുത്തുണ്ടായിരുന്ന വള്ളത്തിലെ മത്സ്യതൊഴിലാളികൾ രക്ഷപ്പടുത്താൻ അടുത്തെത്തുമ്പോഴേക്കും ആഴത്തിൽ മുങ്ങിപോകുകയായിരുന്നു.

മത്സ്യതൊഴിലാളികളും മുങ്ങൽ വിദഗ്ദരും തെരച്ചിൽ ശ്രമങ്ങൾ നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല. തുടർന്ന് കോസ്റ്റ് ഗാർഡ്, മുങ്ങൽ വിദഗ്ധർ, നേവിയുടെ
ഹെലിക്കോപ്റ്ററിൻ്റ സഹായ ത്തോടെയും തിരച്ചിൽ തുടരുന്നതിനിടെയാണ് മൃത
ദേഹം കണ്ടെത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!