എലത്തൂരിൽ ട്രെയിൻ യാത്രക്കാരെ അക്രമിച്ച സംഭവം; മരണപ്പെട്ട കുട്ടിയുടെ കുടുംബത്തിന് നഷ്ടപരിഹാരം കൈമാറി

എലത്തൂരിൽ ട്രെയിൻ യാത്രക്കാരെ അക്രമിച്ച സംഭവത്തിൽ മരണപ്പെട്ട
രണ്ട് വയസ്കാരി സഹറ ബത്തൂലിന്റെ വീട്ടിൽ മന്ത്രിമാർ സന്ദർശനം നടത്തി. പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ്‌ റിയാസ്, വനം വന്യജീവി വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രൻ, തുറമുഖം പുരാവസ്തു വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ എന്നിവരാണ് സന്ദർശിച്ചത്.

സര്‍ക്കാര്‍ പ്രഖ്യാപിച്ച നഷ്‌ടപരിഹാരത്തുക ജില്ലാ കലക്ടർ എ ഗീത കുടുംബത്തിന് കൈമാറി. അഞ്ച് ലക്ഷം രൂപ വീതമാണ് നഷ്‌ടപരിഹാരം പ്രഖ്യാപിച്ചത്. എഡിഎം സി.മുഹമ്മദ്‌ റഫീഖ്, തഹസിൽദാർ എ.എം പ്രേംലാൽ എന്നിവരും സന്നിഹിതരായിരുന്നു.

കടലുണ്ടി പഞ്ചായത്ത് ഓഫീസിനു സമീപം ഒസാവട്ടത്ത് കുന്നുമ്മൽ വീട്ടിൽ ഷുഹൈബ് സഖാഫിയുടെയും ജസിലയുടെയും മകളാണ് അപകടത്തിൽ മരണപ്പെട്ട സഹറ ബത്തൂൽ.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!