പയ്യോളി കോട്ടക്കല്‍ അഴിമുഖത്ത് മീന്‍ പിടിക്കുന്നതിനിടെ തിരയില്‍പ്പെട്ട് ചേളാരി സ്വദേശി മുഹമ്മദ് ഷാഫിയ്ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കിയതായി എം എല്‍ എ



പയ്യോളി: കോട്ടക്കല്‍ അഴിമുഖത്ത് മീന്‍ പിടിക്കുന്നതിനിടെ തിരയില്‍പ്പെട്ട് ചേളാരി സ്വദേശി മുഹമ്മദ് ഷാഫിയ്ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കിയതായി എം എല്‍ എ കാനത്തില്‍ ജമീല.
അഴിമുഖത്ത് വല വീശുന്നതിനിടെ തിരയില്‍ അകപ്പെടുകയായിരുന്നവെന്ന് പ്രദേശവാസികള്‍ നല്കിയ വിവരം, മലപ്പുറം പെരുവള്ളൂര്‍, കുഴിമണ്ണ കണ്ണമംഗലം പഞ്ചായത്തുകളില്‍ നിന്നായി മത്സ്യം പിടിക്കാന്‍ എത്തിയ അഞ്ച് പേര് അടങ്ങുന്ന സംഘത്തിലെ ഒരാളാണ് ഷാഫി.
കോസ്റ്റല്‍ പോലീസ് കടലില്‍ തിരച്ചില്‍ നടത്തി, പയ്യോളി പൊലീസും വടകരയില്‍ നിന്ന് ഫയര്‍ഫോഴ്സും സ്ഥലത്തെത്തി തിരച്ചിന് നേതൃത്വം നല്‍കും നേവിയുടെ സഹായം തേടന്‍ ജില്ലാ കലക്ടറോട് ആവശ്യപ്പെട്ടതായി എം എല്‍ എ പറഞ്ഞു. ഇന്ന് രാവിലെ 8.40 ഓടെയാണ് സംഭവം. പ്രതികൂല കാലാവസ്ഥ ആയതിനാൽ തിരച്ചിൽ നിർത്തിവെച്ചിരിക്കുകയാണ്. വിദഗ്ധസംഘം എത്തിയശേഷം വീണ്ടും തുടരും.










