കാപ്പാട് ഇലാഹിയ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ ജൂലായ് 5 ന് ബഷീര്‍ അനുസ്മരണ പരിപാടികള്‍ സമുചിതമായി ആചരിച്ചു



കൊയിലാണ്ടി: കാപ്പാട് ഇലാഹിയ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ ജൂലായ് 5 ന് ബഷീര്‍ അനുസ്മരണ പരിപാടികള്‍ സമുചിതമായി ആചരിച്ചു. രാവിലെ വൈക്കം മുഹമ്മദ് ബഷീര്‍ സ്മരണാഞ്ജലിയോടെ പരിപാടികള്‍ക്ക് തുടക്കമായി.
സ്‌കൂള്‍ മുറ്റത്ത് മാങ്കോസ്റ്റിന്‍ തൈ നട്ടുകൊണ്ട് അധ്യാപകരും വിദ്യാര്‍ത്ഥികളും സംവദിച്ചു. ശേഷം ബഷീര്‍ ചിത്ര പ്രദര്‍ശനം നടന്നു. രക്ഷിതാക്കള്‍ക്കായി, ബഷീര്‍ സ്മൃതി എന്ന പേരില്‍ നടത്തിയ ബഷീര്‍ സാഹിത്യക്വിസ്സില്‍ രക്ഷിതാക്കളുടെ വലിയ പങ്കാളിത്തമുണ്ടായി.
ചിത്രകലാധ്യാപിക റിനീഷ ഒരുക്കിയ ബഷീര്‍ ചിത്രത്തില്‍ ഗില്‍റ്റ് പൗഡര്‍ തൂകി കൊണ്ട് ബഷീര്‍ ചിത്രം അനാഛാദനം ചെയ്യുന്ന’ ചിത്രപൂര്‍ണ്ണിമ ‘ എന്ന പരിപാടി പ്രിന്‍സിപ്പാള്‍ ഷൈനി ടീച്ചര്‍ നിര്‍വ്വഹിച്ചപ്പോള്‍ വിദ്യാര്‍ത്ഥികള്‍ക്ക് അത് വേറിട്ട അനുഭവമായി. വൈകുന്നേരം ബഷീര്‍ കഥാപാത്രങ്ങളുടെ പുനരാവിഷ്‌കാരത്തോടെ പരിപാടികള്‍ സമാപിച്ചു.














