ദേശീയപാതയില്‍ പെരുമാള്‍പുരത്തെ വെള്ളക്കെട്ട് മൂന്നുദിവസം കൊണ്ട് പരിഹരിക്കാം ജില്ലാ കലക്ടര്‍ ഉറപ്പുനല്‍കി: സമരസമിതി നേതാക്കള്‍



പയ്യോളി: ദേശീയപാതയില്‍ പെരുമാള്‍പുരത്തെ വെള്ളക്കെട്ട് മൂന്നുദിവസം കൊണ്ട് പരിഹരിക്കാം ജില്ലാ കലക്ടര്‍ ഉറപ്പുനല്‍കി സമരസമിതി നേതാക്കള്‍, തിക്കോടി മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി റിലേ സത്യാഗ്രഹ സമരവുമായി ബന്ധപ്പെട്ട് സമര സമിതി നേതാക്കള്‍ കലക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിംഗ് ഐഎഎസ് സ്‌പെഷ്യല്‍ ഡെപ്യൂട്ടി കലക്ടര്‍ ഷാമിന്‍ സെബാസ്റ്റ്യന്‍, ദേശീയപാതയിലെ വെള്ളക്കെട്ടുമായി ബന്ധപ്പെട്ടുകൊണ്ടും അനുബന്ധ പ്രവര്‍ത്തനങ്ങള്‍ക്കും കലക്ടര്‍ ചുമതലപ്പെടുത്തിയ സബ് കലക്ടര്‍ ഹാര്‍ഷ്യല്‍ ആര്‍. മീണ എന്നിവരെ നേരില്‍ കണ്ട് പ്രശ്‌നം ചര്‍ച്ച ചെയ്ത് പരിഹാരം ഉറപ്പ് വാങ്ങിയതായി ജില്ലാ പഞ്ചായത്ത് മെമ്പര്‍ ദുല്‍ഖിഫ് പറഞ്ഞു.
ഹൈവേ അതോറിറ്റിയുടെ സ്‌പെഷ്യല്‍ സോണല്‍ മാനേജര്‍ അഷിതോസിന്റെ നേതൃത്വത്തിലുള്ള എന്‍ജിനീയര്‍ വിഭാഗം സമരസമിതി നേതാക്കളുമായി ഹര്‍ഷല്‍ മീണ ഐ എസ് ന്റെ ചേമ്പറില്‍ നടന്ന യോഗത്തില്‍ വെള്ളക്കെട്ടിന് ശാശ്വതമായ പരിഹാരം കാണുമെന്ന് എന്‍ എച്ചിന് വേണ്ടി പ്രോജക്ട് മാനേജര്‍ ആഷിദോസ് ഉറപ്പു നല്‍കി. മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് ജയചന്ദ്രന്‍ തെക്കേ കുറ്റിയില്‍, വാര്‍ഡ് മെമ്പര്‍ ബിനു കരോളി, ആദില്‍ മുണ്ടിയത്, അജ്മല്‍ മാടായി, രാജീവന്‍ മഠത്തില്‍, തിക്കോടി എന്നിവര്‍ സന്നിഹിതരായിരുന്നു.














