ആള്‍മറയില്ലാത്ത കിണറ്റില്‍ വീണ പോത്തിനെ സുരക്ഷിതമായി പുറത്തെടുത്തു പേരാമ്പ്ര അഗ്നിരക്ഷാസേന



പേരാമ്പ്ര: ആള്‍മറയില്ലാത്ത 25 അടി താഴ്ചയുള്ള കിണറ്റില്‍ വീണ വീണപോത്തിനെ സുരക്ഷിതമായി പുറത്തെടുത്തു പേരാമ്പ്ര അഗ്നിരക്ഷാസേന
കൂരാച്ചുണ്ട് ഓഞ്ഞില്‍ പാലക്കാട്ടേല്‍ ജോര്‍ജിന്റെ മുന്ന് വയസ്സ് പ്രായമായ പോത്താണ് മേയുന്നതിനിടയില്‍ കൃഷി ആവശ്യത്തിനായി നിര്‍മ്മിച്ച കിണറ്റില്‍ വീണത്.
കിണറ്റിലറങ്ങി പോത്തിനെ ഹോസ്, കയര്‍ എന്നിവയില്‍ ബന്ധിച്ച് നാട്ടുകാരുടെ സഹകരണത്തോടെ സുരക്ഷിതമായി പുറത്തെടുത്തു. കിണറിന്റെ പടവുകള്‍ ഇടിഞ്ഞു താഴ്ന്നത് രക്ഷാപ്രവര്‍ത്തനം പ്രയാസകരമാക്കി.
സീനിയര്‍ ഫയര്‍ ഓഫീസ്സര്‍ കെ. ബൈജുവിന്റെ നേതൃത്വത്തില്‍ ഫയര്‍ & റെസ്ക്യു ഓഫീസ്സര്‍മാരായ കെ. ശ്രീകാന്ത്ന്ത്, കെ. പി. വിപിന്‍, പി. യം. വിജേഷ്, ജി. ബി. സനല്‍കുമാര്‍, സി. കെ. സ്മിതേഷ് ഹോം ഗാര്‍ഡ് പി. സി. അനീഷ് കുമാര്‍ എന്നിവര്‍ രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളികളായി.














