കൂട്ടിൽ രത്നാകരന്റെ സ്മരണക്കായി കുടുംബം നിർമിച്ചു നൽകിയ ബസ് സ്റ്റോപ്പ് പന്തലായി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി ബാബുരാജ് ഉദ്ഘാടനം ചെയ്തു.



കൊയിലാണ്ടി: റിട്ട. നായിബ് സുബൈദാരും നാട്ടിലെ സാമൂഹ്യ സേവന മേഖലകളിലെ നിറസാന്നിധ്യവുമായിരുന്ന കൂട്ടിൽ രത്നാകരന്റെ സ്മരണക്കായി കുടുംബം നിർമിച്ചു നൽകിയ ബസ് സ്റ്റോപ്പ് ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സതി കിഴക്കയിലിന്റെ അധ്യക്ഷതയിൽ പന്തലായി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീ പി ബാബുരാജ് ഉദ്ഘാടനം ചെയ്തു.
ചടങ്ങിൽ ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സന്ധ്യ ഷിബു, വാർഡ് മെമ്പർ രാജലക്ഷ്മി, മുൻ പഞ്ചായത്ത് പ്രസിഡന്റ സതീഷ് ബാബു ഷാലു ടീച്ചർ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു












