പോലീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍ ജില്ലാ സമ്മേളനം :മിനി മാരത്തോണ്‍ സംഘടിപ്പിച്ചു.
കോഴിക്കോട് : കേരള പോലീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍ 34 ജില്ലാ സമ്മേളനത്തിന്റെ ഭാഗമായുള്ള അനുബന്ധ പരിപാടിയായി മിനി മാരത്തോണ്‍ മത്സരം സംഘടിപ്പിച്ചു. മേപ്പയൂര്‍ പോലീസ് സ്റ്റേഷന് സമീപം വെച്ച് ഏഷ്യന്‍ ഗെയിംസ് മെഡല്‍ ജേതാവായ ഒളിമ്പ്യന്‍ ജിന്‍സണ്‍ ജോണ്‍സണ്‍ മാരത്തോണിന് ഫ്‌ലാഗ് ഓഫ് ചെയ്തു
ജില്ലയിലെ വിവിധ യൂണിറ്റുകളില്‍ നിന്നായി അന്‍പതോളം പോലീസുദ്യോഗസ്ഥര്‍ പങ്കെടുത്ത മത്സരം 5 കിലോമീറ്റര്‍ ദൂരമാണ് പിന്നിട്ടത്. മാരത്തോണ്‍ മത്സരത്തില്‍ സൈബര്‍ പോലീസ് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ ഷഫീര്‍ ഒന്നാം സ്ഥാനവും, ഡിസ്ട്രിക് ഹെഡ്ക്വാര്‍ട്ടറിലെ സിവില്‍ പോലീസ് ഓഫീസര്‍ ബേബി രണ്ടാം സമ്മാനവും, ടെലികമ്യൂണിക്കേഷന്‍ വിഭാഗത്തിലെ സിവില്‍ പോലീസ് ഓഫീസര്‍ ശ്രീലേഷ് മൂന്നാം സമ്മാനവും നേടി
ജില്ലാ സെക്രട്ടറി മുഹമ്മദ് പി അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ സ്വാഗതസംഘം ചെയര്‍മാന്‍ രഞ്ജിഷ് സ്വാഗതവും കണ്‍വീനര്‍ റസാക്ക് നന്ദിയും പറഞ്ഞു ജില്ലാ ട്രഷറര്‍ ഗഫൂര്‍ സി, സംസ്ഥാന നിര്‍വ്വാഹക സമിതി അംഗം സുജിത്ത് സി കെ, വൈ പ്രസിഡണ്ട് സുനില്‍കുമാര്‍, ഡി എച്ച ക്യു വനിത ഏ എസ് ഐ ജമീല, കെ പി എ ജില്ലാ പ്രസിഡണ്ട് ഷനോജ് എം എന്നിവരും മറ്റു ഭാരവാഹികളും സന്നിഹിതരായിരുന്നു