അഡ്വ.കെ.പി. ദേവദാസ് അനുസ്മരണം ഡി. സി. സി പ്രസിഡണ്ട് അഡ്വ.കെ. പ്രവീൺ കുമാർ ഉദ്ഘാടനം ചെയ്തു

കൊയിലാണ്ടി: രാജ്യത്തിന്റെ ജനാധിപത്യ മതേതര മൂല്യങ്ങൾ സംരക്ഷിക്കുന്നതിന് വേണ്ടിയുള്ള പോരാട്ടങ്ങൾക്ക് കോൺഗ്രസും, ഇന്ത്യാ മുന്നണിയും ശക്തമായ നേതൃത്വം നല്കുമെന്നുള്ളതിന്റെ സൂചനയാണ് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ പാർലമെന്റിലെ പ്രസംഗമെന്ന് ഡി. സി. സി പ്രസിഡണ്ട് അഡ്വ.കെ. പ്രവീൺ കുമാർ പറഞ്ഞു. കൊയിലാണ്ടി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച അഡ്വ.കെ.പി. ദേവദാസ് അനുസ്മരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ബ്ലോക്ക് പ്രസിഡണ്ട് മുരളീധരൻ തൊറോത്ത് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ കെ.പി.സി.സി മെമ്പർമാരായ പി. രത്നവല്ലിടീച്ചർ, മഠത്തിൽ നാണു മാസ്റ്റർ, ഡി.സി.സി ജനറൽ സെക്രട്ടറിമാരായ അഡ്വ.കെ. വിജയൻ, രാജേഷ് കീഴരിയൂർ, നേതാക്കളായ വി.വി സുധാകരൻ, വി.ടി. സുരേന്ദ്രൻ, കെ.പി. വിനോദ് കുമാർ, ഇടത്തിൽ ശിവൻ, മനോജ് പയറ്റ് വളപ്പിൽ, ചെറുവക്കാട്ട് രാമൻ എന്നിവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!