കൊയിലാണ്ടി ഗുരുദേവ കോളേജിലെ സംഘര്‍ഷം : നാല് എസ്എഫ്ഐ പ്രവര്‍ത്തകരെ സസ്പെന്റ് ചെയ്തു

കൊയിലാണ്ടി ഗുരുദേവ കോളേജിലുണ്ടായ സംഘര്‍ഷവുമായി ബന്ധപ്പെട്ട് നാല് എസ്എഫ്‌ഐ പ്രവര്‍ത്തകരെ സസ്‌പെന്റ് ചെയ്തു.

രണ്ടാം വര്‍ഷ ബിബിഎ വിദ്യാര്‍ത്ഥി തേജു സുനില്‍, മൂന്നാം വര്‍ഷ ബിബിഎ വിദ്യാര്‍ത്ഥി തേജു ലക്ഷ്മി, രണ്ടാം വര്‍ഷ ബികോം വിദ്യാര്‍ത്ഥി അമല്‍രാജ്, മൂന്നാം വര്‍ഷ സൈക്കോളജി വിദ്യാര്‍ത്ഥി അഭിഷേക് സന്തോഷ് എന്നിവരെയാണ് കോളേജ് പ്രിന്‍സിപ്പല്‍ സസ്പെന്‍ഡ് ചെയ്തത്.

സംഘര്‍ഷം ഉണ്ടായ ദിവസം എസ്എഫ്‌ഐയുടെ ഹെല്‍പ്പ് ഡെസ്‌കിന്റെ ഭാഗമായി പ്രവര്‍ത്തിച്ച വിദ്യാര്‍ത്ഥികള്‍ക്കാണ് സസ്‌പെന്‍ഷന്‍.

സംഭവത്തില്‍ എസ്എഫ്‌ഐ ഏരിയ പ്രസിഡന്റിന്റെ പരാതിയില്‍ പ്രിന്‍സിപ്പലിനും സ്റ്റാഫ് സെക്രട്ടറിക്കുമെതിരെ കേസെടുത്ത പൊലീസ് പ്രിന്‍സിപ്പലിനെ ആക്രമിച്ച ഇരുപതോളം എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെയും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

സസ്‌പെന്‍ഷന്‍ പ്രിന്‍സിപ്പലിന്റെ പ്രതികാര നടപടിയാണെന്ന് എസ്എഫ്‌ഐ നേതാക്കള്‍ ആരോപിച്ചു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!