എന്‍ഐടി കാമ്പസ്സില്‍ 1000 വൃക്ഷത്തൈകള്‍; പദ്ധതിക്ക് തുടക്കമായി

കോഴിക്കോട് ജില്ലയിലെ സാമൂഹ്യ വനവത്കരണ വിഭാഗം സംഘടിപ്പിക്കുന്ന വനമഹോത്സവ ജില്ലാ പരിപാടികളുടെ ഭാഗമായി എന്‍.ഐ.ടി ക്യാമ്പസ്സില്‍ 1000 വൃക്ഷത്തൈകള്‍ നട്ടുപിടിപ്പിക്കുന്ന പ്രവൃത്തിക്ക് തുടക്കമായി. പദ്ധതിയുടെയും ജില്ലാതല വനമഹോത്സവത്തിന്റെയും ഉദ്ഘാടനം നാഷനല്‍ ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് ടെക്നോളജി ഡയറക്ടര്‍ പ്രൊഫ. പ്രസാദ് കൃഷ്ണ നിര്‍വഹിച്ചു. എന്‍ഐടി ക്യാംപസില്‍ നടന്ന ചടങ്ങില്‍ ഉത്തരമേഖല സാമൂഹ്യ വനവത്കരണ വിഭാഗം കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ് ആര്‍ കീര്‍ത്തി അദ്ധ്യക്ഷത വഹിച്ചു. എന്‍ ഐ ടി ഡീനുമാര്‍, അദ്ധ്യാപകര്‍, വിദ്യാര്‍ത്ഥികള്‍, ജീവനക്കാര്‍ എന്നിവര്‍ വന മഹോത്സവത്തില്‍ പങ്കാളികളായി.

പരിപാടിയുടെ ഭാഗമായി വിദ്യാര്‍ത്ഥികള്‍ക്കുള്ള പരിസ്ഥിതി ബോധവല്‍ക്കരണ ക്ലാസ്സിന് കാലിക്കറ്റ് യൂണിവേഴ്സിറ്റിയിലെ നാഷണല്‍ പോസ്റ്റ് ഡോക്ടറല്‍ ഫെല്ലോ ഡോ. സന്ദീപ് ദാസ് നേതൃത്വം നല്‍കി. പരിപാടിയില്‍ അസിസ്റ്റന്റ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ് സത്യപ്രഭ, അസിസ്റ്റന്റ് രജിസ്ട്രാര്‍ രമേഷ് എസ്, റെയിഞ്ച് ഫോറസ്റ്റ് ഓഫീസര്‍ ദിവ്യ കെ എന്‍, സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍മാരായ ബൈജു. കെ.കെ, ദിദീഷ്. കെ എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!