ദേശീയപാത നിര്‍മ്മാണ കമ്പനി ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും നടത്തി

കൊയിലാണ്ടി: ദേശീയപാത വടകര മുതല്‍ വെങ്ങളം വരെ ഗതാഗതയോഗ്യമാക്കുക, നിര്‍മ്മാണത്തിലെ അപാകത പരിഹക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് ബസ്സ് ഉടമകളും തൊഴിലാളികളും ദേശീയപാത നിര്‍മ്മാണ കമ്പനി ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും നടത്തി. ഐ. എന്‍. ടി. യു. സി. ഫെഡറേഷന്‍ മുന്‍ സംസ്ഥാന പ്രസിഡണ്ട് അഡ്വ. ഇ. നാരായണന്‍ നായര്‍ ഉദ്ഘാടനം ചെയ്തു.

റോഡ് ഗതാഗതം ഇത്രയും താറ് മാറായി ജനങ്ങള്‍ ദുരിതത്തിലായിട്ടും അധികൃതര്‍ കാഴ്ചക്കാരനെപ്പോലെ മാറി നിന്നാല്‍ ശക്തമായ സമരം ആസൂത്രണം ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു.

സമരസമിതി ചെയര്‍മാന്‍ എ. കെ. സുരേഷ് ബാബു അധ്യക്ഷത വഹിച്ചു. കെ. എന്‍. എ അമീര്‍ (ഐന്‍.ടി.യു.സി.), കെ. കെ. വിനയന്‍ ( ബി. എം. എസ്സ് ), എ. സതീശന്‍ (സി.ഐ.ടി.യു.), വിനോദ് ചെറിയത്ത് (ജെ. എല്‍. യു.), പി. ബിജു (കോ ഓര്‍ഡിനേഷന്‍ കമ്മിറ്റി ) ബസ്സ് ഉടമ സംഘടനാ നേതാക്കളായ ഉഷസ് ഗോപാലന്‍, സല്‍വ കുഞ്ഞമ്മദ്, എ. പി. ഹരിദാസന്‍, പാറക്കല്‍ അബു ഹാജി, പി. അബ്ദുള്ള, പി. ബിജു, എന്‍. സുരേഷ് എന്നിവര്‍ സംസാരിച്ചു.

ദിനേശന്‍ എളയിടത്ത്, കെ. പ്രമോദ്, പ്രസീത് ബാബു, അമര്‍ ശാന്തി സുനി, യു. കെ കുഞ്ഞിരാമന്‍ , പി. രജീഷ്,  എ. വി. സത്യന്‍, . കെ. എ. രാഗേഷ്, വി. ശിവപ്രസാദ് എന്നിവര്‍ ധര്‍ണ്ണക്ക് നേതൃത്വം നല്‍കി.

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!