നടുവത്തൂർ കളിക്കൂട്ടം ലൈബ്രറി ഹാളിൽ പുസ്തക ചർച്ച സംഘടിപ്പിച്ചു



നടുവത്തൂർ : കളിക്കൂട്ടം ഗ്രന്ഥശാലയും , വാസുദേവശ്രമ ഗവൺമെൻ്റ് ഹയർസെക്കൻഡറി സ്കൂൾ എൻഎസ്എസ് യൂണിറ്റും സംയുക്തമായി പുസ്തക ചർച്ച സംഘടിപ്പിച്ചു. കളിക്കൂട്ടം ലൈബ്രറി ഹാളിൽ നടന്ന പരിപാടി കവയിത്രി ജ്യോതിലക്ഷ്മി ഉദ്ഘാടനം ചെയ്തു.
കൊയിലാണ്ടി താലൂക്ക് ലൈബ്രറി കൗൺസിൽ അംഗം കെ. എ .ഇന്ദിര ടീച്ചർ മുഖ്യാതിഥിയായിരുന്നു.
പിടിഎ പ്രസിഡണ്ട് കെ സി സുരേഷ് അധ്യക്ഷം വഹിച്ചു .ടിവി കൊച്ചുബാവയുടെ വൃദ്ധസദനം എന്ന നോവൽ മുരളീധരൻ നടേരി അവതരിപ്പിച്ചു. കെ പി വിനീത്, സോളമൻ ബേബി, സുധീർ കെ , റജില വി. കെ എന്നിവർ ചർച്ചയിൽ പങ്കെടുത്തു. എട്ടാം ക്ലാസ്സുകാരി ചാരു ലിയോണ എഴുതിയ “ഓർമ്മമരം”എന്ന പുസ്തകം പരിചയപ്പെടുത്തി.രാജൻ നടുവത്തൂർ സ്വാഗതവും. അഞ്ജന സുരേഷ് നന്ദിയും പറഞ്ഞു.














