ഗുരുവരം പുരസ്‌കാരം നയന്‍താരാ മഹാദേവന് സമര്‍പ്പിച്ചു
കൊയിലാണ്ടി: നാട്യാചാര്യന്‍ പത്മശ്രീ ഗുരുചേമഞ്ചേരി കുഞ്ഞിരാമന്‍ നായരുടെ സ്മരണാര്‍ത്ഥം പൂക്കാട് കലാലയം ഏര്‍പ്പെടുത്തിയ ‘ഗുരുവരം’ പ്രഥമ പുരസ്‌കാരം പ്രശസ്ത നര്‍ത്തകി നയന്‍താരാ മഹാദേവന് സംഗീതജ്ഞനും കേരള സംഗീത നാടക അക്കാദമി നിര്‍വാഹക സമിതി അംഗവുമായ വി. ടി. മുരളി സമര്‍പ്പിച്ചു.
പുരസ്‌കാര സമര്‍പ്പണ പരിപാടിയായ സമാദര സായാഹ്നത്തില്‍ കലാലയം പ്രസിഡണ്ട് യു. കെ. രാഘവന്‍ അധ്യക്ഷത വഹിച്ചു.
ഡോ ഭരതാഞ്ജലി മധുസൂദനന്‍ പുരസ്‌കാര ജേതാവിനെ പരിചയപ്പെടുത്തി. കലാലയത്തിലെ വിവിധ കോഴ്‌സുകളില്‍ പഠനം പൂര്‍ത്തിയാക്കിയ വിദ്യാര്‍ത്ഥികള്‍ക്കുള്ള ബിരുദദാനവും നടന്നു.
ശിവദാസ് ചേമഞ്ചേരി, സുനില്‍ തിരുവങ്ങൂര്‍, പി. സജീഷ്, ശ്രീജ, വിജയരാഘവന്‍ ചേലിയ, എം. പ്രസാദ്, കെ. ശ്രീനിവാസന്‍, എന്നിവര്‍ പങ്കെടുത്തു. കലാലയം ശശിലേഖയുടെ സംവിധാനത്തില്‍ നൃത്ത വിഭാഗം അവതരിപ്പിച്ച ഗുരുവന്ദനം നൃത്ത പരിപാടിയും ഇതോടനുബന്ധിച്ച് നടന്നു.


