ട്വന്റി 20 ലോകകപ്പ് സ്വന്തമാക്കിയിരിക്കുകയാണ് ഇന്ത്യന്‍ ടീം. കപ്പെടുക്കാനായി സ്‌റ്റൈലായി രോഹിത് ശര്‍മ്മയെത്തി

ബാര്‍ബഡോസ്: ട്വന്റി 20 ലോകകപ്പ് സ്വന്തമാക്കിയിരിക്കുകയാണ് ഇന്ത്യന്‍ ടീം. കപ്പെടുക്കാനായി സ്‌റ്റൈലായി രോഹിത് ശര്‍മ്മയെത്തി. റെസ്ലിങ്ങ് ഇതിഹാസം റിക്ക് ഫ്‌ലെയറെ അനുകരിച്ചായിരുന്നു രോഹിത് ശര്‍മ്മയുടെ നടത്തം.

കപ്പെടുക്കാനായി മന്ദം മന്ദം നിന്ന് നടന്ന രോഹിത് ശര്‍മ്മയുടെ നടത്തത്തിനും പ്രത്യേകതയുണ്ട്. രോഹിത് ശര്‍മ്മ അനുകരിച്ചത് റെസ്ലിങ്ങ് ഇതിഹാസം റിക്ക് ഫ്‌ലെയറെ ആണ്. റെസ്ലിങ്ങ് റിംഗിലേക്ക് റിക്ക് ഫ്‌ലെയര്‍ പലപ്പോഴും ഈ രീതിയില്‍ നടന്നാണ് വരാറുള്ളത്. തലയെടുപ്പിനെ സൂചിപ്പിക്കുന്ന നടത്തമെന്നും ഇതിനെ വിശേഷിപ്പിക്കുന്നു. ദേ നേച്ചര്‍ ബോയ് എന്നും റിക്ക് ഫ്‌ലെയര്‍ അറിയപ്പെടുന്നു. ഐസിസിയും റെസ്ലിങ്ങ് ഇതിഹാസത്തിന്റെ പേരില്‍ വീഡിയോ പോസ്റ്റ് ചെയ്തിട്ടുണ്ട്.

‘കിരീട നേട്ടത്തോടെ രോഹിത് ശര്‍മ്മ ട്വന്റി 20 ക്രിക്കറ്റില്‍ നിന്ന് വിരമിക്കലും പ്രഖ്യാപിച്ചു. ഇത് തന്റെ അവസാന മത്സരമാണ്. കളിച്ചു തുടങ്ങിയ കാലം മുതല്‍ ട്വന്റി 20 ക്രിക്കറ്റ് താന്‍ ആസ്വദിച്ചു. ഗുഡ്‌ബൈ പറയാന്‍ ഇതിലും നല്ല സമയമില്ല. എല്ലാ നിമിഷവും താന്‍ ആസ്വദിച്ചു. ഇതാണ് തനിക്ക് വേണ്ടത്. ലോകകപ്പ് നേട്ടത്തോടെ വിരമിക്കുക.’ രോഹിത് ശര്‍മ്മ പ്രതികരിച്ചു.

ജോലി ആണോ ലക്ഷ്യം, ഇനി പഠനം ഹോറൈസോണ്‍ലൂടെയാവട്ടെ…

https://wa.me/919539265559

🔴 മോണ്ടിസോറി ടിടിസി

🔴 പ്രീപ്രൈമറി ടിടിസി

🔴 മൊബൈല്‍ഫോണ്‍ ടെക്‌നീഷന്‍ കോഴ്സ്

🔴 സിസിടിവി ടെക്‌നീഷന്‍ കോഴ്സ്‌കളിലേയ്ക് അഡ്മിഷന്‍ തുടരുന്നു

🔴 കൊയിലാണ്ടിയില്‍ 16 വര്‍ഷത്തെ പാരമ്പര്യം

🔴 മികച്ച ലാബ്, AC smart ക്ലാസ്സ്‌റൂം

🔴 ഇന്റര്‍നാഷണല്‍ വാലിഡ് സെര്‍ട്ടിഫിക്കറ്റ്

🔴 ഫ്രീ Spoken English, training, basic computer class

Call : 9539265559,8943399776

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!