കൊല്ലം  നെല്ല്യാടി- മേപ്പയ്യൂര്‍ റോഡ് ശോചനീയാവസ്ഥ; അസിസ്റ്റന്റ് കളക്ടര്‍ ആയുഷ് ഗോയല്‍ സ്ഥലംസന്ദര്‍ശിച്ചു

മേപ്പയ്യൂര്‍:  നെല്ല്യാടി – മേപ്പയ്യൂര്‍ റോഡ് ശോചനീയാവസ്ഥ അസിസ്റ്റന്റ് കളക്ടര്‍ ആയുഷ് ഗോയല്‍ സന്ദര്‍ശിച്ചു. വെള്ളക്കെട്ട് മൂലവും റോഡ് പൊട്ടിപ്പൊളിഞ്ഞതും ഉള്‍പ്പെടെ കല്ലങ്കി മുതല്‍ മേപ്പയ്യൂര്‍ ടൗണ്‍ വരെയുള്ള പ്രദേശത്തെ പ്രശ്‌നങ്ങള്‍ വിലയിരുത്തി. വിവിധ കാരണങ്ങളാല്‍ കേടുപാടുകള്‍ സംഭവിച്ച റോഡില്‍ ഗതാഗതം ദുസഹമാണെന്നും, വെള്ളക്കെട്ടുകള്‍ അപകടകരമായ അവസ്ഥയിലാണെന്ന് ഉദ്യോഗസ്ഥ സംഘത്തിന് ബോധ്യപ്പെട്ടു.

ദുരന്തനിവാരണ നിയമമനുരിച്ചുള്ള നടപടികള്‍ സ്വീകരിക്കുന്നതിനും വെള്ളക്കെട്ടുകള്‍ എത്രയും പെട്ടെന്ന് ഒഴിവാക്കുന്നതിനും അടിയന്തര നടപടി സ്വീകരിക്കുവാന്‍ പഞ്ചായത്ത് സെക്രട്ടറി കെ. പി. അനില്‍ കുമാറിന് അസിസ്റ്റന്റ് കലക്ടര്‍ നിര്‍ദ്ദേശം നല്‍കി.

മേപ്പയ്യൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ. ടി. രാജന്‍, ജലജീവന്‍ മിഷന്‍ ഉദ്യോഗസ്ഥര്‍, വാട്ടര്‍ അതോറിറ്റി ഉദ്യോഗസ്ഥര്‍, പഞ്ചായത്ത് സെക്രട്ടറി എന്നിവരുമായി ചര്‍ച്ച നടത്തി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!