കാപ്പാട് – തൂവപ്പാറ – കൊയിലാണ്ടി ഹാർബർ റോഡ് തകർന്നതിനെ തുടർന്ന് ഗതാഗതം നിരോധിച്ചു

കോഴിക്കോട്: കാപ്പാട് – തൂവപ്പാറ – കൊയിലാണ്ടി ഹാർബർ റോഡ് തകർന്നതിനെ തുടർന്ന് ഗതാഗതം നിരോധിച്ചു. കടൽക്ഷോഭത്തെ തുടർന്നാണ് റോഡ്  പൂർണമായും തകർന്നത്.

റോഡിന് നടുവിൽ പല ഇടങ്ങളിലായി വലിയ ഗർത്തം രൂപപ്പെട്ടിട്ടുണ്ട്. കാൽനടയാത്രക്കാർക്കും റോഡ് ഉപയോഗിക്കാൻ പറ്റാത്ത അവസ്ഥയാണ്. കടലിനോട് ചേർന്ന കോൺക്രീറ്റ് ഭിത്തികൾ പൂർണമായും തകർന്ന നിലയിലാണ്.

കടൽക്ഷോഭം തടയാനിട്ട കരിങ്കല്ലുകളും കടലിലേക്ക് പതിച്ചു. മൂന്നര മീറ്ററോളം കടൽ കയറിയതായി മത്സ്യത്തൊഴിലാളികൾ പറയുന്നു. വൈദ്യുതി പോസ്റ്റ് തകർന്നു. ഈ പ്രദേശങ്ങളിൽ തെരുവ് വിളക്കുകളുടെ വൈദ്യുതി പൂർണമായും വിച്ഛേദിച്ചിട്ടുണ്ട്. തൂവപ്പാറ മുതൽ പൊയിൽക്കാവ് വരെയുള്ള ഹാർബർ റോഡും പൂർണമായും തകർന്നു. ഒരു കിലോമീറ്റർ ഓളം റോഡ് തകർന്നിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!